കൊവിഡ് കാലത്ത് നിലച്ച ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഇത്തവണ നൽകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. 

തിരുവനന്തപുരം: ഹയർ സെക്കൻഡറി സീറ്റ് കുറവിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സീറ്റുകൾ പുനക്രമീകരിക്കും. സംസ്ഥാന തലത്തിൽ നോക്കുമ്പോൾ സീറ്റുകൾ കുറവില്ല. പക്ഷേ ജില്ല, താലൂക്ക് തലത്തിൽ നോക്കുമ്പോൾ സീറ്റ് കുറവുണ്ട്. ഇത് പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ സീറ്റുകൾ പുനക്രമീകരിക്കും. അപേക്ഷിച്ചാൽ സീറ്റ് നൽകണം എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി. കൊവിഡ് കാലത്ത് നിലച്ച ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഇത്തവണ നൽകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. 

കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ സുധാകരൻ; വിമര്‍ശനവുമായി മന്ത്രി വി ശിവൻകുട്ടി