കാലത്തിന് അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട്: കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം കൂട്ടായ്‍മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. വിധി നിർണയത്തിൽ അടക്കം ഒരു പരാതിയും കിട്ടിയില്ല. കുട്ടികള്‍ക്ക് കലാജീവിതം തുടരാന്‍ സഹായം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കാലത്തിന് അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്കരിക്കും. അടുത്തവര്‍ഷം നോണ്‍ വെജ് ഭക്ഷണവും കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ അടുത്ത കലോത്സവം തീരുമാനിക്കുകയില്ല. ചര്‍ച്ച ചെയ്ത് യോജിച്ച സ്ഥലം തെരഞ്ഞെടുക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

YouTube video player