ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കടുത്ത സീറ്റ് ക്ഷാമത്തിനിടെ സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങിയിരിക്കുയാണ്. 

തിരുവനന്തപുരം: പ്ലസ്‍ വണ്‍ പ്രവേശനത്തിന് അണ്‍ എയ്‍ഡഡില്‍ സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കടുത്ത സീറ്റ് ക്ഷാമത്തിനിടെ സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങിയിരിക്കുയാണ്. 

മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം. മലപ്പുറം ജില്ലയിൽ മാത്രം അപേക്ഷകരിൽ നാല്‍പ്പതിനായിരത്തോളം പേർക്ക് ഇപ്പോഴും സീറ്റില്ല. ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശന നടപടികൾ. മെറിറ്റ് കിട്ടാത്ത വിദ്യാർത്ഥികൾക്ക് വൻ തുക മുടക്കി മാനേജ്മെന്‍റ് ക്വാട്ടയിലേക്കോ അൺ എയ്ഡഡ് മേഖലയിലേക്കോ മാറേണ്ട അവസ്ഥയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona