എംഎൽഎ പങ്കെടുക്കുന്ന പൊതു പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുന്ന ട്വന്‍റി 20 നിലപാട് അംഗീകരിക്കാനാകില്ല എന്ന് മന്ത്രി. സർക്കാരിന്റെ ക്ഷമ പരീക്ഷിച്ചാൽ മാന്യതയും മര്യാദയും പഠിപ്പിക്കും
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20യെ മര്യാദ പഠിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. എംഎൽഎ പങ്കെടുക്കുന്ന പൊതു പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുന്ന ട്വന്‍റി 20 നിലപാട് അംഗീകരിക്കാനാകില്ല എന്നും മന്ത്രി പറഞ്ഞു. സർക്കാരിന്‍റെ ക്ഷമയെ പരീക്ഷിച്ചാൽ മാന്യതയും മര്യാദയും പഠിപ്പിക്കും. പഞ്ചായത്തെന്നാൽ സംസ്ഥാന സർക്കാരിന്‍റെ മുകളിൽ അല്ലെന്നും വി.ശിവൻകുട്ടി പറഞ്ഞു. കുന്നത്തുനാട് മണ്ഡലത്തിലെ മലയിടംത്തുരുത്ത് സ്കൂളിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
