മറ്റുള്ളവരെ ബൈപാസ് ചെയ്തു വന്നുവെന്ന അപകർഷതാ ബോധം റിയാസിനുണ്ടെന്നും ബല്‍റാം പറഞ്ഞു.

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ വി ടി ബൽറാം. ത്യാ​ഗപൂർണ്ണമായി പ്രവർത്തിച്ചയാളല്ല റിയാസ്. പിണറായിയുടെ ആശീർവാദമുള്ളത് കൊണ്ട് ഉയർന്നയാളാണ് റിയാസ്. മറ്റുള്ളവരെ ബൈപാസ് ചെയ്തു വന്നുവെന്ന അപകർഷതാ ബോധം റിയാസിനുണ്ട്. ബ്രഹ്മപുരത്തെ അഴിമതിയുടെ വിവരങ്ങൾ അടുത്ത ദിവസം പുറത്തുവരും. പണമിടപാടിന്റെ തെളിവുകൾ പുറത്തുവരുമെന്നും ബൽറാം. അതിന്റെ ഭയത്തിലാണോ റിയാസ് പ്രതികരിക്കുന്നതെന്ന് സംശയമെന്നും ബൽറാം വ്യക്തമാക്കി.

നട്ടെല്ല് ആ‍ർഎസ്എസിന് പണയം വച്ചു, സമരത്തിന്റെ പത്രക്കട്ടിങ് കാണിക്കേണ്ട ​ഗതികേടാണ് സതീശന്, തുറന്നടിച്ച് റിയാസ്

ബിജെപിക്കെതിരെ സമരം നടത്തിയെന്ന് തെളിയിക്കാൻ പത്ര കട്ടിം​ഗ് കാണിക്കേണ്ട ​ഗതികേടിലാണ് പ്രതിപക്ഷമെന്ന് സതീശനെതിരെ റിയാസ് തുറന്നടിച്ചു. പേരിന് വേണ്ടി ബിജെപിക്ക് എതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. പത്രത്തിൽ ഫോട്ടോ വരാനുള്ള സമരം മാത്രമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. നട്ടല്ല് വാഴപ്പിണ്ടിയാണെന്നത് വീണ്ടും ആവർത്തിച്ച് പറയുന്നില്ല. നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുന്നുവെന്നും റിയാസ് പരിഹസിച്ചു.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News