അതേ സമയം 12നും 14നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഇന്ന് സംസ്ഥാനത്ത് പൈലറ്റടിസ്ഥാനത്തിൽ മാത്രമായിരിക്കും നടക്കുക. കേന്ദ്രത്തിൽ നിന്ന് കൃത്യമായ മാർഗനിർദേശം വരാത്തതും, കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ശരിയാവാത്തതും കണക്കിലെടുത്താണ് തീരുമാനം.
ദില്ലി: രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സീൻ നൽകി തുടങ്ങി. ബയോ ഇ പുറത്തിറക്കുന്ന കോർബിവാക്‌സാണ് ഇവർക്ക് കുത്തിവെക്കുന്നത്. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസുകളായി ആകും വാക്സിൻ നൽകുക. ഏകദേശം ആറു കോടി കുട്ടികളാണ് ഇതോടെ വാക്സിന് അർഹരായത്. ഇവർക്കായി പ്രത്യേക വാക്സീൻ കേന്ദ്രങ്ങൾ പ്രവേർത്തിക്കും. ജനുവരി മൂന്നിനാണ് കൗമാരക്കാരിലെ വാക്സിനേഷൻ തുടങ്ങിയത്. അറുപത് വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ കരുതൽ ഡോസ് നൽകും.
അതേ സമയം 12നും 14നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഇന്ന് സംസ്ഥാനത്ത് പൈലറ്റടിസ്ഥാനത്തിൽ മാത്രമായിരിക്കും നടക്കുക. കേന്ദ്രത്തിൽ നിന്ന് കൃത്യമായ മാർഗനിർദേശം വരാത്തതും, കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ശരിയാവാത്തതും കണക്കിലെടുത്താണ് തീരുമാനം. കുട്ടികളിലെ ബോധവൽക്കരണവും പൂർത്തിയായിട്ടില്ലെന്നത് കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ തീരുമാനം. വാക്സീൻ നൽകാനുള്ള പരിശീലനവും പൂർത്തിയായിട്ടില്ല. ദേശീയതലത്തിൽ വാക്സിനേഷൻ പ്രഖ്യാപിച്ചതിനാൽ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വാക്സിനേഷൻ പേരിന് തുടങ്ങിവെക്കുക മാത്രമാകും ചെയ്യുക. പരീക്ഷാ കാലമായതിനാൽ വെക്കേഷൻ കൂടി നോക്കിയ ശേഷമാകും ബാക്കി നടപടികൾ. അതേസമയം 60 വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് നൽകുന്നത് ഇന്ന് തുടങ്ങും.
നിലവിൽ 15 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരുന്നു രാജ്യത്ത് വാക്‌സിൻ നൽകിയിരുന്നത്. സ്കൂളുകൾ പഴയത് പോലെ തുറന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്സീൻ നൽകാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. കൊർബവാക്സ് ഉൾപ്പടെ മൂന്ന് വാക്സീനുകൾക്കാണ് നിലവിൽ 12 വയസ്സിന് മുകളിലുള്ളവരിൽ കുത്തിവെക്കാൻ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്സീൻ എന്നിവയാണ് മറ്റ് രണ്ട് വാക്സീനുകൾ. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ തുടങ്ങിയത്. ഈ വിഭാഗത്തിലെ അർഹരായ മുഴുവൻ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേർ വാക്സീനേഷൻ പൂർത്തിയാക്കി. ഇതോടെയാണ് 12 വയസിന് മുകളിലുള്ളവർക്കും വാക്സീൻ നൽകാൻ തീരുമാനിച്ചത്.
മുതിർന്ന പൗരന്മാർക്ക് കരുതൽ എന്ന നിലയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മറ്റ് അസുഖങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ് ഇതുവരെ കരുതൽ ഡോസ് നൽകിയിരുന്നത്. ഈ നിബന്ധന നീക്കി അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സീൻ നൽകാനാണ് തീരുമാനം. രണ്ട് കോടി പേരാണ് രാജ്യത്ത് ഇതുവരെ കരുതൽ ഡോസ് സ്വീകരിച്ചത്.
നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്.
പീഡന പരാതി ഇങ്ങനെ
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി.
റോയ് വയലാട്ടിന്‍റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
