മുഖ്യമന്തി, മന്ത്രി എ സി മൊയ്‌തീൻ, ലൈഫ് മിഷൻ സി ഈ ഒ എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണം എന്നാണ് എംഎല്‍എയുടെ ആവശ്യം.

തൃശ്ശൂര്‍: മുഖ്യമന്ത്രിയെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്‌തീനെയും പ്രതിയാക്കി ലൈഫ് മിഷൻ തട്ടിപ്പിൽ പൊലീസിൽ പരാതി നൽകി അനിൽ അക്കര എംഎൽഎ. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടി രൂപയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അനിൽ അക്കര പൊലീസിൽ പരാതി നൽകിയത്. 

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്തി, മന്ത്രി എ സി മൊയ്‌തീൻ, ലൈഫ് മിഷൻ സി ഈ ഒ എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണം എന്നാണ് എംഎല്‍എയുടെ ആവശ്യം. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് അനിൽ അക്കര പരാതി നൽകിയിരിക്കുന്നത്. തട്ടിപ്പിൽ സർക്കാരിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പരാതി പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ച വിവരങ്ങൾ പോലും നല്‍കാന്‍ സർക്കാർ തയ്യാറുന്നല്ലെന്നും അനിൽ അക്കര ആരോപിച്ചു