Asianet News MalayalamAsianet News Malayalam

വൈഗ കൊലക്കേസിൽ പ്രതി സനു മോഹനുമായി അന്വേഷണസംഘം ഗോവയിൽ

ഗോവയിലെ മുരുഡേശ്വറിലാണ് ഇന്ന് പ്രധാനമായും തെളിവെടുപ്പ്. ഇവിടെ വച്ച് ഉൾക്കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നും ലൈഫ് ഗാർഡ് വന്ന് രക്ഷിച്ചെന്നുമുള്ള സനു മോഹൻ്റെ മൊഴികൾ സത്യമാണോയെന്ന് പരിശോധിക്കും.

vaiga murder police moves to goa for evidence collection
Author
Kochi, First Published Apr 24, 2021, 8:12 AM IST

കൊച്ചി: തെളിവെടുപ്പിൻ്റെ നാലാം ദിവസം വൈഗ കൊല കേസിലെ പ്രതി പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഗോവയില്‍. ഗോവയിൽ സനു മോഹൻ സ്ഥിരമായി പോവാറുള്ള ചൂതാട്ട കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടക്കും. ഇവിടെ സനുമോഹന് അടുത്ത സുഹൃത്തുക്കളുണ്ടെന്നാണ് സൂചന. മുരുഡേശ്വറിലെ ഉൾകടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നും ലൈഫ് ഗാർഡ് വന്ന് രക്ഷിച്ചെന്നും സനു മോഹന്‍ മൊഴി നൽകിയിരുന്നു, ഇവിടെയും തെളിവെടുപ്പ് ഉണ്ടാകും.

കോയമ്പത്തൂർ, സേലം, ബെംഗളൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ  തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ങ്റെ മുംബെയിൽ നേരിട്ടെത്തി സനുമോഹൻ്റെ കടബാധ്യകളെ കുറിച്ച് വിശദമായി അന്വേഷിച്ചതിനാൽ നേരത്തെ നിശ്ചയിച്ച മുംബൈയിലെ തെളിവെടുപ്പ് ഒഴിവാക്കി. ഗോവയിലെ മുരുഡേശ്വറിലാണ് ഇന്ന് പ്രധാനമായും തെളിവെടുപ്പ്. ഇവിടെ വച്ച് ഉൾക്കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നും ലൈഫ് ഗാർഡ് വന്ന് രക്ഷിച്ചെന്നുമുള്ള സനു മോഹൻ്റെ മൊഴികൾ സത്യമാണോയെന്ന് പരിശോധിക്കും.

കോയമ്പത്തൂരിൽ നിന്ന് കേരളത്തിലെത്തിച്ച സനു മോഹൻ്റെ കാറിൽ ഫോറൻസിക്ക് സംഘം വിശദ പരിശോധന നടത്തി. അന്വേഷണ സംഘത്തിന് കാറിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios