കോട്ടയം: ബെംഗലൂരു മയക്കുമരുന്ന് സാമ്പത്തിക ഇടപാടുകളിൽ ഇഡി അറസ്റ്റിലായ ബിനീഷ് കോടിയേരി കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന് വൈക്കം വിശ്വൻ, പാർട്ടി സെക്രട്ടറിയുടെ മകനായതിനാൽ ബിനീഷ് കോടിയേരിക്ക് പ്രത്യേക സംരക്ഷണം ഒന്നും നൽകുന്നില്ലെന്ന് വൈക്കം വിശ്വൻ കോട്ടയത്ത് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യഗ്രത കാണിക്കുന്നത്. കേന്ദ്ര ഏജൻസികൾ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പറയുന്ന പോലെ കേസ് അന്വേഷിക്കുന്നു എന്നും വൈക്കം വിശ്വൻ ആരോപിച്ചു