മലപ്പുറം: പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് വളാഞ്ചേരി നഗരസഭ കൗൺസിലര്‍ ഷംസുദ്ദീൻ നടക്കാവില്‍  പീഡിപ്പിച്ചതെന്ന് ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. കേസില്‍ നിന്ന് രക്ഷപെടാനാണ് തന്നെ അറിയില്ലെന്ന്  ഷംസുദ്ദീൻ ഇപ്പോള്‍ പറയുന്നതെന്നും പെൺകുട്ടി പറയുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഷംസുദ്ദീൻ  വീണ്ടും  ഉപദ്രവിക്കുമോയെന്ന് പേടിയുണ്ടെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.    

ഒരു വര്‍ഷത്തിലേറെ പീഡനം തുടര്‍ന്നു. ഇതിനിടക്ക് കൂടെപോകാൻ ഒരു തവണ വിസമ്മതിച്ചതോടെയാണ് ഭീഷണിയായത്. കള്ളക്കേസില്‍ കുടുക്കുമെന്നും അപമാനിച്ച് പുറത്തിറങ്ങാനാകാത്ത അവസ്ഥയുണ്ടാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. വീട്ടുകാരെ കൊല്ലുമെന്നും ഷംസുദ്ദീൻ നടക്കാവില്‍ ഭീഷണിപെടുത്തി. ഇതിനിടയില്‍ പ്ലസ് വൺ പഠനവും മുടങ്ങിയെന്നാണ് പെൺകുട്ടി പറയുന്നത്.

പോക്സോ കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭയിലെ ഇടതു കൗണ്‍സിലര്‍ കൂടിയായ ഷംസുദ്ദീന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ നാളെയാണ് മഞ്ചേരി കോടതി പരിഗണിക്കുന്നത്.തിങ്കളാഴ്ച്ചവെര അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവിട്ടതിനെ  തുടര്‍ന്ന് ഒളിവിലായിരുന്ന ഷംസുദ്ദീൻ നടക്കാവില്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Read also: വളാഞ്ചേരി പോക്സോ കേസ്: പ്രതി ഷംസുദ്ദീന്‍റെ മുൻകൂർ ജാമ്യ ഹർജി തള്ളി