കരിപ്പൂർ വിമാനത്താവളത്തിൽ പോകേണ്ടവർക്കായി ട്രെയിൻ ഫറോക്കിൽ ഒരു മിനിറ്റ് നിർത്തിയിരുന്നു. ഇതിന് ശേഷമാണ് ശേഷമാണ് കടലുണ്ടിയിൽ വീണ്ടും നിർത്തിയടേണ്ടിവന്നത്

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിന് ഇന്ന് കേരളത്തിലെ യാത്ര ദുരിതത്തിലായി. ആദ്യം എഞ്ചിൻ തകരാർ കാരണം ട്രെയിൻ യാത്ര തടസ്സപ്പെട്ടെങ്കിൽ ഇപ്പോൾ മറ്റ് ട്രെയിനുകൾക്കായി പിടിച്ചിടേണ്ട അവസ്ഥയിലാണ് വന്ദേഭാരത്. ഏറ്റവും ഒടുവിലെ വിവര പ്രകാരം വന്ദേഭാരത് കടലുണ്ടിയിലാണ് പിടിച്ചിട്ടത്. അടുത്ത സ്റ്റേഷനിൽ നിലവിലുള്ള ട്രെയിൻ കടന്ന് പോവാനായി നിർത്തിയതെന്നാണ് റെയിൽവേ അറിയിച്ചത്. നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ പോകേണ്ടവർക്കായി ട്രെയിൻ ഫറോക്കിൽ ഒരു മിനിറ്റ് നിർത്തിയിരുന്നു. ഇതിന് ശേഷമാണ് ശേഷമാണ് കടലുണ്ടിയിൽ വീണ്ടും നിർത്തിയടേണ്ടിവന്നത്. ഇനിയും ഇന്നത്തെ യാത്രയിൽ ഇത്തരം സന്ദേർഭങ്ങളുണ്ടാകുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ.

മഴ തീർന്നെന്ന് കരുതണ്ട, ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം പുറത്ത്; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അതേസമയം കണ്ണൂരിലെത്തിയപ്പോളാണ് വന്ദേഭാരത് യാത്രക്ക് ദുരിതം തുടങ്ങിയത്. മൂന്നരയ്ക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് പുറപ്പെട്ടത്. ഇലക്ട്രിക് ഡോർ അടയാതിരുന്നതാണ് പ്രശ്നമായതെന്നാണ് റെയിൽവെ പറയുന്നത്. എന്നാൽ കംപ്രസർ തകരാറിനെ തുടർന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫായിയിരുന്നു. എസി പ്രവർത്തിക്കാതെ വന്നതോടെയാണ് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ബുദ്ധിമുട്ടി. വിമാന സമയം നോക്കി ട്രെയിനിൽ കയറിയ ചിലർക്ക് വിമാനങ്ങൾ കിട്ടാത്ത സ്ഥിതിയായെന്നും വിമർശനം ഉയർന്നു. ട്രെയിനിനകത്ത് എ സി പ്രവർത്തിക്കുന്നില്ലെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ അടക്കമുള്ളവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിമാനത്തിൽ പോകാനായി ടിക്കറ്റെടുത്ത യാത്രക്കാർ ഡോറിനടുത്ത് എന്ത് ചെയ്യുമെന്ന് അറിയാതെ പെട്ടിയും തൂക്കി നിൽക്കുകയാണ്. അവരോട് ഫറോക്കിൽ നിർത്താമെന്ന് ടി ടി പറഞ്ഞെന്നും എന്നാൽ ട്രെയിൻ മുന്നോട്ട് പോയാലല്ലേ നിർത്താൻ പറ്റൂ എന്നും ഷിബു ബേബി ജോൺ ചോദിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് വന്ദേഭാരത് പോലെയുള്ള ട്രെയിനിന് ഇത്തരം സാഹചര്യങ്ങളുണ്ടാകുന്നതെന്നാണ് യാത്രക്കാരുടെ ചോദ്യം.