രാഷ്ട്രീയ വിവാദങ്ങൾ കേസിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കയുണ്ടെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനാണ് എല്ലാവരും സഹായിക്കേണ്ടതെന്നും കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ അച്ഛൻ.

ഇടുക്കി: വണ്ടിപ്പെരിയാർ സംഭവത്തിലെ രാഷ്ട്രീയ മുതലെടുപ്പുകൾക്കെതിരെ പെണ്‍കുട്ടിയുടെ അച്ഛൻ. രാഷ്ട്രീയ വിവാദങ്ങൾ കേസിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കയുണ്ടെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനാണ് എല്ലാവരും സഹായിക്കേണ്ടതെന്നും കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ സുരേഷ് ഗോപി എംപിയും ബാലാവകാശ കമ്മീഷനും പെൺകുട്ടിയുടെ വീട് സന്ദർശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വണ്ടിപ്പെരിയാർ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ് രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾക്കിടെയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍റെ പ്രതികരണം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും, കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസും, സർക്കാരും എല്ലാ സഹായവും നൽകുമെന്ന് പറഞ്ഞതായും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള തരത്തിലുള്ള ശിക്ഷയാണ് അർജുന് നൽകേണ്ടതെന്ന് പെണ്‍കുട്ടിയുടെ വീട് സന്ദർശിച്ച സുരേഷ് ഗോപി എംപി പറഞ്ഞു. ബാലാവകാശ കമ്മീഷനും പെണ്കുട്ടിയുടെ വീട്ടിലെത്തി ആവശ്യമായ സഹായങ്ങളെല്ലാം ഉറപ്പ് നൽകി.