ഡിവൈഎഫ്ഐ മുൻ കല്ലാച്ചി മേഖല സെക്രട്ടറി സികെ നിജേഷിന് സംഭവത്തിൽ പങ്കുണ്ടെന്ന് സ്വർണ വ്യാപാരിയായ രാജേന്ദ്രൻ മൊഴി നൽകിയിരുന്നു

കോഴിക്കോട്: വടകര കൈനാട്ടിയിൽ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് 46 ലക്ഷം കവർന്ന കേസിൽ പുനരന്വേഷണം വേണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. വടകര പൊലീസ് എസ്എച്ച്ഒ നൽകിയ അപേക്ഷയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. 

നാദാപുരത്തെ പ്രധാന രാഷ്ട്രീയ നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് കോടതിയിൽ വാദിച്ചു. ഡിവൈഎഫ്ഐ മുൻ കല്ലാച്ചി മേഖല സെക്രട്ടറി സികെ നിജേഷിന് സംഭവത്തിൽ പങ്കുണ്ടെന്ന് സ്വർണ വ്യാപാരിയായ രാജേന്ദ്രൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.