Asianet News MalayalamAsianet News Malayalam

കുർബാന ഏകീകരണം, വത്തിക്കാൻ ഇടപെടൽ, അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാനയില്ല

ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകുകയായിരുന്നു. ബിഷപ് ആന്റണി കരിയിൽ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് ഇക്കാര്യത്തിൽ തീരുമാനമായത്. 

vatican intervention in mass unification revised mass will not be held in  angamaly archdiocese
Author
Cochin, First Published Nov 27, 2021, 8:16 AM IST

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ  എകീകൃത കുർബാന ക്രമം നടപ്പാക്കില്ല. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പ അനുമതി നല്‍കി.മെത്രാപ്പോലീത്തൻ വികാരി  ആന്റണി കരിയിൽ മാർപ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിൽ ആണ് നിലവിലുള്ള രീതി തുടരാൻ അനുമതി ലഭിച്ചത്.

വത്തിക്കാൻ നിർദ്ദേശം ഉൾക്കൊള്ളിച്ചുള്ള സർക്കുലർ പുറത്തിറക്കി.നാളെ മുതൽ ആണ് സിറോ മലബാർ സഭയ്ക്ക് കീഴിൽ പരിഷ്കരിച്ച ആരാധന ക്രമം നിലവിൽ വരേണ്ടത്. അതെ സമയം പുതിയ കുർബാന ടെക്സ്റ്റ്‌ എറണാകുളം അങ്കമാലി അതിരൂപതയും അംഗീകരിച്ചിട്ടുണ്ട്.കുർബാന പരിഷ്കരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അടക്കം 6ഓളം രൂപതകളിൽ പ്രതിഷേധം ഉണ്ടായിരുന്നു.

updating...

Follow Us:
Download App:
  • android
  • ios