ഒരു ലക്ഷം രൂപയും വെങ്കല ശിൽപ്പവുമാണ് ജേതാവിന് ലഭിക്കുക. കെ ആർ മീര, ജോർജ്ജ് ഓണക്കൂർ, സി ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.

തിരുവനന്തപുരം: നാൽപ്പത്തിയഞ്ചാമത് വയലാർ രാമവർമ്മ പുരസ്കാരം (Vayalar award) ബെന്യാമന് (Benyamin). മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ (manthalirile 20 communist varshangal ) എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വെങ്കല ശിൽപ്പവുമാണ് ജേതാവിന് ലഭിക്കുക.

കെ ആർ മീര, ജോർജ്ജ് ഓണക്കൂർ, സി ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ. ഒക്ടോബർ 27നാണ് പുരസ്കാര ദാന ചടങ്ങ്.

അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്നും, പുരസ്കാരം സാഹിത്യത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കേണ്ടതിനെ പറ്റി തന്നെ ബോധവാനാക്കുന്നുവെന്നും ബെന്യാമിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നോളം എഴുതിയിട്ടുള്ള നോവലുകൾ എറ്റവും ആത്മാംശമുള്ള നോവലാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വയലാർ അവാർഡ് ജേതാക്കൾ - ( കടപ്പാട് വിക്കിപീഡിയ)

വർഷംവ്യക്തിഗ്രന്ഥംകുറിപ്പുകൾ
1977ലളിതാംബിക അന്തർജ്ജനംഅഗ്നിസാക്ഷി
1978പി.കെ. ബാലകൃഷ്ണൻഇനി ഞാൻ ഉറങ്ങട്ടെ
1979മലയാറ്റൂർ രാമകൃഷ്ണൻയന്ത്രം
1980തകഴി ശിവശങ്കരപ്പിള്ളകയർ
1981വൈലോപ്പിള്ളി ശ്രീധരമേനോൻമകരക്കൊയ്ത്ത്
1982ഒ.എൻ.വി. കുറുപ്പ്ഉപ്പ്
1983വിലാസിനിഅവകാശികൾ
1984സുഗതകുമാരിഅമ്പലമണി
1985എം.ടി. വാസുദേവൻ നായർരണ്ടാമൂഴം
1986എൻ.എൻ. കക്കാട്സഫലമീയാത്ര
1987എൻ. കൃഷ്ണപിള്ളപ്രതിപാത്രം ഭാഷണഭേദം
1988തിരുനല്ലൂർ കരുണാകരൻതിരുനെല്ലൂർ കരുണാകരന്റെ കവിതകൾ
1989സുകുമാർ അഴീക്കോട്തത്ത്വമസി
1990സി. രാധാകൃഷ്ണൻമുൻപേ പറക്കുന്ന പക്ഷികൾ
1991ഒ. വി. വിജയൻഗുരുസാഗരം
1992എം.കെ. സാനുചങ്ങമ്പുഴ - നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993ആനന്ദ് (പി. സച്ചിദാനന്ദൻ)മരുഭൂമികൾ ഉണ്ടാകുന്നത്
1994കെ. സുരേന്ദ്രൻഗുരു (നോവൽ)
1995തിക്കോടിയൻഅരങ്ങു കാണാത്ത നടൻ
1996പെരുമ്പടവം ശ്രീധരൻഒരു സങ്കീർത്തനം പോലെ
1997മാധവിക്കുട്ടിനീർമാതളം പൂത്ത കാലം
1998എസ്. ഗുപ്തൻ നായർസൃഷ്ടിയും സ്രഷ്ടാവും
1999കോവിലൻതട്ടകം (നോവൽ)
2000എം.വി. ദേവൻദേവസ്പന്ദനം
2001ടി. പദ്മനാഭൻപുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
2002കെ. അയ്യപ്പപ്പണിക്കർഅയ്യപ്പപ്പണിക്കരുടെ കവിതകൾഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു
2003എം. മുകുന്ദൻകേശവന്റെ വിലാപം
2004സാറാ ജോസഫ്ആലാഹയുടെ പെൺ‌മക്കൾ
2005കെ.സച്ചിദാനന്ദൻ[4]സാക്ഷ്യങ്ങൾ
2006സേതുഅടയാളങ്ങൾ
2007എം. ലീലാവതിഅപ്പുവിന്റെ അന്വേഷണം
2008എം.പി. വീരേന്ദ്രകുമാർഹൈമവതഭൂവിൽ
2009എം. തോമസ് മാത്യുമാരാർ - ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം[5][6]
2010വിഷ്ണുനാരായണൻ നമ്പൂതിരിചാരുലത(കവിതാ സമാഹാരം)[7][8]
2011കെ.പി. രാമനുണ്ണിജീവിതത്തിന്റെ പുസ്തകം[9]
2012അക്കിത്തംഅന്തിമഹാകാലം[10]
2013പ്രഭാവർമ്മശ്യാമമാധവം[11]
2014കെ.ആർ. മീരആരാച്ചാർ[12]
2015സുഭാഷ് ചന്ദ്രൻമനുഷ്യന് ഒരു ആമുഖം[13]
2016യു.കെ. കുമാരൻതക്ഷൻകുന്ന് സ്വരൂപം
2017ടി.ഡി. രാമകൃഷ്ണൻസുഗന്ധി എന്ന ആണ്ടാൾ ദേവനായകി[14]
2018കെ.വി. മോഹൻകുമാർഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം[15]
2019വി.ജെ. ജെയിംസ്നിരീശ്വരൻ[16]
2020ഏഴാച്ചേരി രാമചന്ദ്രൻഒരു വെർജീനിയൻ വെയിൽകാലം[17]