വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കിയേക്കും


തിരുവനന്തപുരം :  രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം 11.30ന് തീരാനിരിക്കെ വൈസ് ചാൻസലർമാർ ആരും തന്നെ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല . മാത്രവുമല്ല ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനാണ് 9 വിസിമാരുടേയും തീരുമാനം. സർക്കാർ കക്ഷിയല്ലാത്തതിനാൽ ഇവർ സ്വന്തം നിലയിൽ ആകും കോടതിയെ സമീപിക്കുക. നിയമ വിദഗ്ധരുമായി ഇവർ കൂടിക്കാഴ്ച നടത്തും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനിടെ ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ 10.30ന് വാർത്താ സമ്മേളനം നടത്തും. പാലക്കാട് ആണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം . വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കിയേക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും.യുജിസി മാനദണ്ഡം പാലിക്കാതെ ഉള്ള നിയമനങ്ങളിൽ ആണ് ഗവർണ്ണറുടെ കൂട്ട നടപടി

'രാജിയില്ല'-ഗവ‍ർണറുടെ അന്ത്യശാസനം തള്ളി എംജി സ‍ർവകലാശാല വിസി,പഠിച്ചിട്ട് പ്രതികരിക്കാമെന്നും ഡോ.സാബു തോമസ്