ഇരയുടെ കുടുംബത്തെ വേട്ടയാടുന്ന വിചിത്ര സംഭവമാണ് നടക്കുന്നത്. യു പി യിൽ പോലും നടക്കാത്ത കാര്യങ്ങൾ ആണിത്. തല കുനിച്ചു നിൽക്കേണ്ട സ്ഥിതിയാണ് കേരളത്തിലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.  

കോഴിക്കോട്: ഉന്നാവോ സംഭവം പോലെയാണ് ഇടുക്കി വണ്ടിപ്പെരിയാ‍റിൽ ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിയുടെ കുടുംബം ഭീഷണിപ്പെടുത്തുന്നതായി നേരത്തെ കുടുംബം പറഞ്ഞിരുന്നു. ഇരയുടെ കുടുംബത്തെ ആക്രമിക്കുന്നത് പൊലീസ് നോക്കിനിൽക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. പൊലീസിൻ്റേത് ഗൂഢാലോചനയാണ്. ഡിവൈഎഫ്ഐ കാരനായ പ്രതിയെ രക്ഷിക്കാൻ പൊലീസ് ഗൂഢാലോചന നടത്തി. ഇരയുടെ കുടുംബത്തെ വേട്ടയാടുന്ന വിചിത്ര സംഭവമാണ് നടക്കുന്നത്. യു പിയിൽ പോലും നടക്കാത്ത കാര്യങ്ങളാണിത്. തല കുനിച്ചു നിൽക്കേണ്ട സ്ഥിതിയാണ് കേരളത്തിലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. 

എംഎം മണി ഗവർണറെ മാത്രമല്ല എല്ലാവരെയും മോശം പറയുന്നയാളാണ്. പിണറായി ആളുകളെ ആക്ഷേപിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എം എം മണിയെയും സജി ചെറിയാനേയുമാണ്. ആളുകളെ ആക്ഷേപിക്കുക അല്ല വേണ്ടത് സംവാദം നടത്തുകയാണ് വേണ്ടത്. തെറിയഭിഷേകം മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണ്. ബിഷപ്പിനെ സജി ചെറിയാൻ ആക്ഷേപിച്ചതിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ല. ഇടുക്കിയിൽ എന്തിനാണ് ഹർത്താൽ നടത്തുന്നത്. ഹർത്താൽ അനാവശ്യമാണ്. ജനജീവിതം ഇപ്പോൾ തന്നെ ദുരിത പൂർണമാണ്. തോന്നിയത് പോലെ രാഷ്ട്രീയ കാരണങ്ങൾക്ക് ഹർത്താൽ നടത്തുന്നതിനോട് യോജിപ്പില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. 

അതേസമയം, ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്റെ ബന്ധുവായ പാൽരാജിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വണ്ടിപ്പെരിയാർ ടൗണിൽ വെച്ചാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരിക്കുണ്ട്. ആക്രമണത്തിന് ശേഷം പാൽ‌രാജ് ഓടിരക്ഷപ്പെടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

പൊലീസുകാരൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആശുപത്രി കെട്ടിടത്തിന് സമീപം, സംഭവം കാസർകോ‍ട്

https://www.youtube.com/watch?v=Ko18SgceYX8