കുഞ്ഞിൻ്റെ കൊലപാതക വാർത്തയില്‍ ഹൃദയം പിളരുന്ന വേദന.ആലുവ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ കുഞ്ഞുണ്ടായിരുന്നു.ഇനിയെങ്കിലും സർക്കാരിൻ്റെ കണ്ണ് തുറക്കണമെന്ന് പ്രതിപക്ഷ നേതാവ്
എറണാകുളം: ആലുവയില്‍ ഇതര സംസ്ഥാനതൊഴിലാളിയുടെ അഞ്ച് വയസ്സുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കുഞ്ഞിൻ്റെ കൊലപാതക വാർത്തയില്‍ ഹൃദയം പിളരുന്നു.ആലുവ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ കുഞ്ഞുണ്ടായിരുന്നു.കണ്ട് പിടിക്കാമായിരുന്നു.പൊലീസിന്‍റേത് കൃത്യമായ അനാസ്ഥയാണ്.കുഞ്ഞുങ്ങൾക്ക് പോലും രക്ഷ ഇല്ലാത്ത നിലയിലേക്ക് പോകുന്നു.ആലുവ അത്ര വലിയ നഗരം ഒന്നുമല്ല.അവിടെയൊന്ന് കറങ്ങി പരിശോധന നടത്താൻ പൊലീസിന് കഴിഞ്ഞില്ല.പൊലീസിനെ അമിതമായി ദുരുപയോഗം ചെയ്യുന്നു.ഇത് ഒറ്റപ്പെട്ട സംഭവമല്ല.പോലീസ് ദയനീയമായി പരാജയപ്പെട്ടു.

മയക്കുമരുന്നും മദ്യവും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല.ജിഷ കൊലപാതകം ഉമ്മൻചാണ്ടി സർക്കാരിനെതിരെ തിരിച്ച് പ്രചാരണം നടത്തിയവരാണ് എൽഡിഎഫ്.പോലീസിന് ഇതിനൊന്നും സമയമില്ല.പൊലീസിന് താൽപര്യം മൈക്കിനെതിരെ കേസ് എടുക്കാനും , പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കാനും മാത്രമാണ്.ഇനിയെങ്കിലും സർക്കാരിൻ്റെ കണ്ണ് തുറക്കണം.ലഹരിക്കെതിരെ സർക്കാർ നടപടിയെടുക്കണം.പോലീസിന്‍റെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടായിട്ടില്ല.പൊലീസ് മുഖ്യമന്ത്രിയുടെ കയ്യിൽ അല്ല.പൊലീസിനെ മുഖ്യമന്ത്രിയുടെ കയ്യിലുള്ള ഒരു സംഘം ഹൈജാക്ക് ചെയ്തു.അവിടെ ഇരുന്നാണ് നിയന്ത്രിക്കുന്നത്.മുഖ്യമന്ത്രി വരുമ്പോൾ ആയിരം പോലീസുകാരെ ഇറക്കുന്നു.കുഞ്ഞിനായി എത്ര പോലീസുകാർ തിരച്ചിൽ നടത്തിയെന്നും അദ്ദേഹം ചോദിച്ചു
