മന്ത്രി എം. ബി. രാജേഷും അളിയനുമാണ് ഇതിന് പിന്നിൽ. മന്ത്രി രാജിവക്കണം

പാലക്കാട്: ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം- ബിജെപി പാര്‍ട്ടികള്‍ നടത്തിയ നാടകമാണിത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

'അഴിമതിയുടെ പണപ്പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്. ഈ പൊലിസുകാര്‍ മനസ്സിലാക്കേണ്ടത് ഭരണത്തിന്റെഅവസാന കാലമായി' എന്നാണെന്നും സതീശന്‍ പറഞ്ഞു. പരിശോധനക്ക് സാക്ഷികള്‍ ഉണ്ടായിരുന്നോയെന്നും സതീശന്‍ ചോദിച്ചു.

YouTube video player

ഷാനിമോള്‍ ഉസ്മാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് നല്‍കിയില്ല. പാതിരാ നാടകം അരങ്ങില്‍ എത്തുംമുമ്പ് പൊളിഞ്ഞു. എംബി രാജേഷും സിപിഎം നേതാവായ ഭാര്യാസഹോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ ഒത്താശയോടെ ചെയ്ത കാര്യമാണിത്. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ചയാളും ഇന്നലെയുണ്ടായിരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. 

സ്ത്രീകളെ അപമാനിച്ചത് പൊറുക്കില്ല. മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.