Asianet News MalayalamAsianet News Malayalam

VD Against K rail: കെഎസ്ആർടിസിയെ നന്നാക്കാനാവാത്ത സർക്കാരാണ് സിൽവർ ലൈൻ ഓടിക്കാൻ പോകുന്നത്: വിഡി സതീശൻ

കെഎസ്ആർടിസി മര്യാദയ്ക്ക് നടത്താൻ കഴിയാത്ത സർക്കാരാണ് സിൽവർ ലൈൻ നടത്താൻ പോകുന്നത്. എല്ലാ റൂട്ടുകളിലും ആവശ്യത്തിന് സ‍ർവ്വീസ് നടത്താൻ പോലും കെഎസ്ആർടിസിക്ക് സാധിക്കുന്നില്ല.

VD Satheesan Agianst K Rail project
Author
Kozhikode Railway station platform No 3, First Published Dec 17, 2021, 1:56 PM IST

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയുടെ പൊള്ളത്തരം എല്ലാവരേയും ബോധ്യപ്പെടുത്താൻ യുഡിഎഫിന് സാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്ആർടിസി നേരാവണ്ണം നടത്താൻ സാധിക്കാത്തവരാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് ഡിസിസിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ശശി തരൂരിൻ്റെ പ്രതികരണം പാർട്ടി പരിശോധിക്കും. ഇക്കാര്യത്തിൽ ഓരോരുത്തരെയും വിളിച്ചിരുത്തി ബോധ്യപ്പെടുത്താൻ ആകില്ല. വിഷയം പാർട്ടി പരിശോധിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. 

വിഡി സതീശൻ്റെ വാക്കുകൾ 

ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ സിപിഐ ഉന്നയിച്ച ആരോപണം പ്രതിപക്ഷത്തിന്റെ ആവശ്യം ശരിയെന്നു തെളിയിക്കുന്നതാണ്. ​ഗുരുതര ആരോപണം നേരിടുന്ന ഉന്നത വിദ്യാഭ്യാസമന്ത്രി ഉടൻ രാജിവയ്ക്കണം. ഞങ്ങളുടേത് കേവലം രാഷ്ട്രീയ ആരോപണം അല്ല എന്ന് സിപിഐ തെളിയിച്ചു.

കെഎസ്ആർടിസി മര്യാദയ്ക്ക് നടത്താൻ കഴിയാത്ത സർക്കാരാണ് സിൽവർ ലൈൻ നടത്താൻ പോകുന്നത്. എല്ലാ റൂട്ടുകളിലും ആവശ്യത്തിന് സ‍ർവ്വീസ് നടത്താൻ പോലും കെഎസ്ആർടിസിക്ക് സാധിക്കുന്നില്ല. കെഎസ്ആർടിസിയെ ഇല്ലാതാക്കി വരേണ്യ വർഗത്തിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു അൻപത് കോടിയെങ്കിലും കെഎസ്ആർടിസിക്ക് ഈ സർക്കാരിന് കൊടുത്തൂടെ. കെ - റെയിൽ പദ്ധതിയിൽ ശശി തരൂരിൻ്റെ നിലപാട് പാർട്ടി പരിശോധിക്കും.  ഇക്കാര്യത്തിൽ ഓരോരുത്തരെയും വിളിച്ചിരുത്തി ബോധ്യപ്പെടുത്താൻ ആകില്ല. വിഷയം പാർട്ടി പരിശോധിക്കുകയാണ്. 

സിൽവർ ലൈൻ പ്രോജക്ടിന്റെ പൊള്ളത്തരം വിവിധ സമരങ്ങളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്താൻ യുഡിഎഫിനായിട്ടുണ്ട്. സമരം ശക്തമായി തുടരും. ഈ വിഷയത്തിൽ  ഞങ്ങളുടെ നിലപാട് ഇ.ശ്രീധരൻ അടക്കം അംഗീകരിച്ചതാണ്. കെ-റെയിൽ ഇരകളെ ഉൾപ്പെടുത്തി യുഡിഎഫ് ജനകീയ സമിതി രൂപീകരിക്കും. കെ റെയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന കമ്മീഷൻ ഇടപാട് എന്ന്  വ്യക്തമാണ്. സർക്കാർ ഓഫീസുകളിൽ നിന്നും ഫയലുകൾ തുടർച്ചയായി കത്തി പോകുന്നു അവസ്ഥയുണ്ട്. അതെന്താണെന്ന് സർക്കാർ അന്വേഷിക്കട്ടെ. 

Follow Us:
Download App:
  • android
  • ios