എല്ലാ സമരങ്ങളും തനിക്കെതിരെയാണെന്ന ഏകാധിപതികളുടെ ചിന്തയാണ് പിണറായിക്കെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം:സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.എല്ലാ സമരങ്ങളും തനിക്കെതിരെയാണെന്ന ഏകാധിപതികളുടെ ചിന്തയാണ് പിണറായിക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടുള്ള സമരത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസിനെ പൂജപ്പുര ജയിലില്‍ വിഡി സതീശന്‍ സന്ദര്‍ശിച്ചു.

സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ഇന്നലെ ജാമ്യം കിട്ടിയിരുന്നു . പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്.. 14 ദിവസമായി പ്രവർത്തകർ ജയിലായിരുന്നു. കേസിലെ ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ.ഫിറോസ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നില്ല. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യം അനുവദിച്ചത്. സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലിസിന് പരിക്കേൽക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിനെ തുടർന്നാണ് പ്രതികള്‍ റിമാൻഡ് ചെയ്യപ്പെട്ടത്.

നഷ്ടപരിഹാരം കെട്ടിവച്ചു; 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം, പി കെ ഫിറോസ് ജയിലില്‍ തന്നെ തുടരും

'പകപോക്കൽ, പിന്നോട്ടില്ലെന്നും' ഫിറോസ്; അറസ്റ്റിൽ പ്രതിഷേധം, ഹുങ്ക് കാട്ടി ഭയപ്പെടുത്താൻ നോക്കണ്ടെന്നും സതീശൻ