പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നല്‍കി.
തിരുവനന്തപുരം: യാത്രാസുരക്ഷയില്‍ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹന വ്യൂഹവും സുക്ഷാക്രമീകരണങ്ങളും ആവശ്യമില്ലെന്ന് വി ഡി സതീശൻ അറിയിച്ചു. പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നല്‍കി. എക്സോട്ടും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു.

കിഫ് ഹൗസിൽ നിന്ന് സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലേക്കുള്ള മൂന്നര കിലോ മീറ്റർ പിണറായിയുടെ യാത്ര വന്‍ സുരക്ഷയോടെയായിരുന്നു. കോൺവോയ് കടന്ന് പോകുമ്പോൾ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ജനങ്ങളെ വലയ്ക്കുന്നെന്ന പരാതിയും വ്യാപകമായിരുന്നു. ഭരണം വി ഡി സതീശനിലേക്കെത്തുമ്പോൾ ആദ്യ പൊളിച്ചെഴുത്ത് ഈ സംവിധാനത്തിലാണ്. ഏറിപ്പോയാൽ ഒരു പൈലറ്റും എസ്കോട്ടും. അതിനപ്പുറമൊരു സുരക്ഷയുടേയും ആവശ്യം ഇല്ലെന്നും അകമ്പടി വാഹനങ്ങൾ എണ്ണം കുറക്കണമെന്നും ഉള്ള കർശന നിർദ്ദേശം പൊലീസിന് നല്‍കി. മുഖ്യമന്ത്രിക്ക് നൽകേണ്ട സുരക്ഷ പൊലീസ് ചുമതലയായതിനാൽ എസ്കോർട്ടും പൈലറ്റുമുള്‍പ്പെടെ പൂർണമായും പിൻവലിക്കാനാകില്ലെന്ന് ഇൻ്റലിജൻസ് മേധാവി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാതെയുള്ള പുതിയ സുരക്ഷ ക്രമീകരണങ്ങളൊരുക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും എഡിജിപിക്ക് നിർദ്ദേശം നൽകി.
പൈലറ്റ് വാഹനവും ഡിവൈഎസ്പിയുടെ വാഹനവും രണ്ട് എസ്കോർട്ടും മാത്രമാകണം പുതിയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം. നേതാക്കളുടെതടക്കം മറ്റ് വാഹനങ്ങള്‍ വിഐപി ക്രമീകരണത്തിന് പുറത്തുമാത്രം. നാട് അടച്ചുള്ള സുരക്ഷ വേണ്ട. മുഖ്യമന്ത്രി പുറപ്പെടുന്നതിന് മണിക്കൂർ മുമ്പേ റോഡടക്കേണ്ടതില്ല, സുരക്ഷ ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറമെന്നും നിർദ്ദേശം നൽകി.



