Asianet News MalayalamAsianet News Malayalam

Mullaperiyar : അനാസ്‌ഥയുടെ പരമോന്നതി, മുഖ്യമന്ത്രി 'മു' എന്ന് പോലും പറയുന്നില്ല; വിമർശനവുമായി പ്രതിപക്ഷനേതാവ്

മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മു എന്ന് പോലും മിണ്ടുന്നില്ല എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

vd satheesan criticizes kerala and tamil nadu governments for not taking mullaperiyar dam issue seriously
Author
Cheruthoni, First Published Dec 4, 2021, 11:07 AM IST

ചെറുതോണി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം കേരള, തമിഴ്നാട് സർക്കാരുകൾ ​ഗൗരവമായി  കൈകാര്യം ചെയ്യുന്നില്ലെന്ന് വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മു എന്ന് പോലും മിണ്ടുന്നില്ല എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

അണക്കെട്ട് തകർന്നാൽ അഞ്ചു ജില്ലകളിലുള്ള ആളുകൾ അറബി കടലിൽ ഒഴുകി നടക്കും എന്നാണ് വി എസ്  അച്യുതാനന്ദൻ പറഞ്ഞത്. അന്ന് അണക്കെട്ട് ഡീ കമ്മിഷൻ ചെയ്യണം എന്ന് പറഞ്ഞ പിണറായി വിജയൻ ഇപ്പോൾ നിലപാട് മാറ്റി. മരം മുറി അന്യമതി നൽകിയതിലൂടെ കേരളത്തിന്റെ കേസ് ദുർബലമാക്കി. മരം മുറിക്കാൻ അനുമതി നൽകിയതിലൂടെ കേരളത്തിന്റെ കേസ് ദുർബലമാക്കി. കേരളത്തിന് അടിസ്‌ഥാന വിവരങ്ങൾ പോലും ഇല്ല. അനാസ്‌ഥയുടെ പരമോന്നതിയിൽ ആണ് സർക്കാർ. 

മേൽനോട്ട സമിതി എടുക്കുന്ന തീരുമാനങ്ങൾ മന്ത്രി പോലും അറിയുന്നില്ല. മന്ത്രിമാരെ ഇരുട്ടിൽ നിർത്തി എന്തിനാണ് മുഖ്യമന്ത്രി മരം മുറി ഉത്തരവ് ഇറക്കിയത്. രണ്ടു മന്ത്രിമാർ കാണാത്ത രേഖകൾ പ്രതിപക്ഷത്തിന്റെ കൈയിൽ ഉണ്ട്. ഈ രേഖകൾ കാണാത്ത മന്ത്രിമാർ എന്തിനു ആ സ്‌ഥാനത്തു ഇരിക്കുന്നു. മുഖ്യമന്ത്രിയെ കൊണ്ടു പ്രതിപക്ഷം വാ തുറപ്പിക്കും. രാത്രി ഷട്ടർ തുറക്കാൻ പാടില്ല എന്ന നിബന്ധന തമിഴ്നാട് ലംഘിച്ചിട്ട് ഒന്നും ചെയ്തില്ല. എന്നിട്ട് കത്ത് എഴുതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ തമിഴ്നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാം എന്നതാണ് അവസ്ഥ. എം എം മണി ഉൾപ്പെടെ ഉള്ളവർ ഇടുക്കിയിൽ ഉള്ളവരെ കബളിപ്പിക്കുകയാണ് എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. 

മുല്ലപ്പെരിയാർ പ്രശ്നത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് നടത്തുന്ന ഉപവാസ സമരത്തിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.


 

Follow Us:
Download App:
  • android
  • ios