Asianet News MalayalamAsianet News Malayalam

വിലങ്ങാടും വയനാടും ദുരന്തബാധിതരുടെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളണം, മൈക്രോ ലെവൽ പദ്ധതി വേണം: വിഡി സതീശൻ

ദുരന്ത ബാധിതർക്ക് താമസിക്കാനും ഉപജീവനത്തിനും ഒരുമിച്ചുള്ള പാക്കേജാണ് മുന്നോട്ട് വച്ചതെന്ന് അദ്ദേഹം പറഞ്ഞു

VD Satheesan demands to write off all laons of landslide victims in Wayanad and Vilangadu
Author
First Published Aug 13, 2024, 12:28 PM IST | Last Updated Aug 13, 2024, 12:53 PM IST

തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ വിലങ്ങാടും വയനാടും ദുരന്തബാധിതരുടെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവാസത്തിന് മൈക്രോ ലെവൽ പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലും വിലങ്ങാടും സ്ഥലം കണ്ടെത്തിയാൽ ഉടൻ കോൺഗ്രസിന്റെ 100 വീട് പദ്ധതി പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത ബാധിതർക്ക് ത്മസിക്കാനും ഉപജീവനത്തിനും ഒരുമിച്ചുള്ള പാക്കേജാണ് മുന്നോട്ട് വച്ചതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടത്തേയും ദുരിതബാധിതരുടെ മുഴുവൻ വായ്പകളും എഴുതി തള്ളണം. സ്വ‍ർണ പണയമടക്കം എല്ലാ തരം വായ്പകളും എഴുതി തള്ളണം. ഓരോ കുടുംബത്തേയും പ്രത്യേകം പരിഗണിച്ചാവണം പുനരധിവാസം നടപ്പാക്കേണ്ടത്. സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തേ മതിയാകൂ. ശാസ്ത്രീയ പരിശോധനയും മുന്നറിയിപ്പ് സംവിധാനവും മാപ്പിംഗും ഉണ്ടാകണം. കേന്ദ്ര സർക്കാരിന്റെയും വിവിധ കാലാവസ്ഥാ ഏജൻസികളുടേയും യോജിച്ചുള്ള പ്രവർത്തനം ഉറപ്പാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുല്ലപ്പെരിയാറിൽ വെള്ളം തമിഴ്നാടിനും സുരക്ഷ കേരളത്തിനും എന്നാണ് കോൺഗ്രസ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 19ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ മുല്ലപ്പെരിയാർ വിഷയം വിശദമായി ചർച്ച ചെയ്യും. പുതിയ സാഹചര്യത്തിൽ എടുക്കേണ്ട നിലപാട് പ്രഖ്യാപിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios