പരാതിക്കാരനായ ജയ്‌സൺ പാനികുളങ്ങരയിൽ നിന്ന് നേരത്തെ തെളിവുകളടക്കം വിവരങ്ങൾ ഇഡി ശേഖരിച്ചിരുന്നു

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനർജനിക്കേസിൽ പരാതിക്കാരന് ഇഡി നോട്ടീസ് നൽകി. പരാതിക്കാരനായ ജയ്‌സൺ പാനികുളങ്ങരയോട് നാളെ കൊച്ചിയിലെ എൻഫോഴ്‌സ്മെൻ്റ് ഓഫീസിൽ രാവിലെ 10.30 ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. മെയ് 16 നും ഇഡി പരാതിക്കാരൻ്റെ മൊഴിയെടുത്തിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നേരത്തെ പരാതിക്കാരൻ ഇഡിക്ക് തെളിവുകൾ കൈമാറിയിരുന്നു. 2018 ലെ പ്രളയത്തിന് ശേഷമാണ് പറവൂരിൽ വി.ഡി സതീശൻ എംഎൽഎയുടെ നേതൃത്വത്തിൽ പുനർജനി പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെയാണ് വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതി ഉയർന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്