പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന വിഡി സതീശന്‍റെ ആരോപണത്തിൽ രൂക്ഷ വിമര്‍ശനവുമായി നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. വിഡി സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിര്‍ക്കാൻ നട്ടെല്ല് ഇല്ലാത്ത നേതാവാണെന്നും വി ശിവൻകുട്ടി ആരോപിച്ചു
തിരുവനന്തപുരം: പത്ത് സീറ്റുകളിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന വിഡി സതീശന്‍റെ ആരോപണത്തിൽ രൂക്ഷ വിമര്‍ശനവുമായി നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. വിഡി സതീശൻ നുണ പറയുന്നവരുടെ രാജാവാണെന്നും ബിജെപിയെ എതിര്‍ക്കാൻ നട്ടെല്ല് ഇല്ലാത്ത നേതാവാണെന്നും വി ശിവൻകുട്ടി ആരോപിച്ചു. ബിജെപി-സിപിഎം ഡീൽ വിശ്വസി്കകാൻ നഴ്സസറി സ്കൂള്‍ കുട്ടികളാണോ ജനം എന്നും ശിവൻകുട്ടി ചോദിച്ചു. നേമം മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ആണ് മത്സരം.
നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സര രംഗത്തുണ്ട്. പ്രചാരണത്തിലും ഉണ്ട്. എങ്കിലും നേമത്ത് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിനെ തന്നെ മത്സരിപ്പിക്കണമായിരുന്നു. അന്തസോടെയുള്ള മത്സരമല്ല കോണ്‍ഗ്രസിന്‍റേത്. കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ക്ക് തന്നെ വീണാൽ എൽഡിഎഫിന് അത് നേട്ടമാകുമായിരുന്നു. എന്നാൽ, ദുര്‍ബല സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നിര്‍ത്തിയപ്പോഴും സിപിഎം ഇവിടെ ജയിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ബിജെപി നീക്കം സിപിഎം വിരുദ്ധ വോട്ട് ഏകീകരിക്കലാണെന്നും ഘടകകക്ഷികള്‍ക്ക് സീറ്റ് നൽകിയതിൽ ഇത് വ്യക്തമാണെന്നും ശിവൻകുട്ടി പറഞ്ഞു.


