തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ലെറ്റ് മെട്രോ പ​ദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കനി ബജറ്റ്. തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കേരളം കാലങ്ങളായി കാത്തിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് ലെറ്റ് മെട്രോ പ​ദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വിഡി സതീശൻ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം ലെറ്റ് മെട്രോ പദ്ധതിയു‌ടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് (DRP) തയ്യാറാക്കി വരുന്നതായി മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട് ലെറ്റ് മെട്രോ പദ്ധതിയു‌ടെ സാധ്യതാ പ‍ഠനത്തിനുള്ള കാര്യങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസനത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളെ മുൻപന്തിയിൽ എത്തിക്കുന്നതിനായി പ്രഖ്യാപിച്ച ഈ പദ്ധതികൾ, വിവിധ സർക്കാരുകളുടെ വാ​ഗ്ദാനത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. എന്നാൽ ഇതുവരെ നടപ്പിലാക്കാൻ സാധിക്കാതെ വന്നതുമായ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതികളുടെ നിര്‍മ്മാണ ചുമതല കെ.എം.ആര്‍.എലി (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്)നാണ് കഴി‍ഞ്ഞ സർക്കാർ നൽകിയത്. പദ്ധതി കടന്നു പോകുന്ന പ്രദേശത്തെ മൂന്ന് മേൽപ്പാലങ്ങളുടെ നിര്‍മ്മാണവും കൊച്ചി മെട്രോയെ ഏൽപിക്കാൻ ധാരണയായിരുന്നു.