11:41 AM (IST) Jun 19

Malayalam News Live :സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം

 ബജറ്റിൽ സ്വകാര്യ ബസുകള്‍ക്ക് ആശ്വാസമായി പ്രഖ്യാപനം. സ്വകാര്യ ബസുകള്‍ക്ക് മൂന്ന് മാസത്തെ നികുതിയിൽ 50 ശതമാനം ഇളവ് ലഭിക്കും. 

11:35 AM (IST) Jun 19

Malayalam News Live : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിസെപ്പ് പരിഷ്കരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ ഡി എ നൽകും. ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനമെടുക്കും. അഷ്വേര്‍ഡ് പെൻഷൻ പദ്ധതിയില്ല. പങ്കാളിത്ത പെൻഷനിൽ മാറ്റമുണ്ടാകും. 

11:15 AM (IST) Jun 19

Malayalam News Live :ഇലക്ട്രിക് കാറുകള്‍ക്ക് വില കുറയും

ഇലക്ട്രിക് കാറുകള്‍ക്ക് വില കുറയുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. 10 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്കുള്ള നികുതി 5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറച്ചു. അതേ സമയം 10 മുതൽ 15 ലക്ഷം വരെയുള്ള കാറുകളുടെ വിലയിൽ മാറ്റമില്ല. 15 മുതൽ 20 ലക്ഷം വരെയുള്ളവയ്ക്ക് നികുതി 8ശതമാനത്തിൽ നിന്ന് 5 ശതമാനം ആയി കുറച്ചു. 

10:57 AM (IST) Jun 19

Malayalam News Live :മകള്‍ക്കൊപ്പം

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തോട് സീറോ ടോളറൻസ്. അതിനായി മകള്‍ക്കൊപ്പം പദ്ധതി. 

10:41 AM (IST) Jun 19

Malayalam News Live :വിലങ്ങാടിനായി പാക്കേജ്

ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാടിനായി ബജറ്റിൽ പാക്കേജ്. ദുരന്തത്തിൽ തകര്‍ന്ന വിലങ്ങാടിന് പുനര്‍ന നിര്‍മാണത്തിനും പുനരധിവാസത്തിനുമായി 5 കോടി വകയിരുത്തും

10:36 AM (IST) Jun 19

Malayalam News Live :സലിം കുമാറിന് സ്മാരകം

അന്തരിച്ച നടൻ സലിംകുമാറിന് എറണാകുളം ജില്ലയിൽ സ്മാരകം ഒരുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി വകയിരുത്തുന്നത് 1 കോടി. ജൂണ്‍ 6നാണ് സലിം കുമാര്‍ അന്തരിച്ചത്. 

10:33 AM (IST) Jun 19

Malayalam News Live :ഫുട്ബോള്‍ സ്റ്റേഡിയം

മലബാറിൽ ഫുട്ബോള്‍ പരിശീലനത്തിന് പുതിയ സ്റ്റേഡിയം തയ്യാറാക്കും. ഇതിനായി വകയിരുത്തുന്നത് 50 കോടിയാണ്. 

10:24 AM (IST) Jun 19

Malayalam News Live :റബറിന്‍റെ താങ്ങുവില കൂട്ടി

റബറിന്‍റെ താങ്ങുവില കൂട്ടി. താങ്ങുവില 250 ആക്കി. നിലവിലെ താങ്ങുവില 200 ആണ്.

10:19 AM (IST) Jun 19

Malayalam News Live :തീരമേഖലയ്ക്ക് കരുതൽ

തീരമേഖലയ്ക്ക് കരുതലാകുന്ന പദ്ധതികളും ബജറ്റിൽ. മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനപദ്ധതി. മണ്ണെണ്ണ സബ്സിഡി കൂട്ടി. മുതലപ്പൊഴി ഹാര്‍ബറിലെ അശാസ്ത്രീയ നിര്‍മാണം പരിഹരിക്കും, പട്ടയമില്ലാത്ത തീരദേശവാസികള്‍ക്ക് പട്ടയം നൽകും. 

10:14 AM (IST) Jun 19

Malayalam News Live :സിദ്ധാര്‍ത്ഥിന്‍റെ പേരിൽ ആന്റി റാഗിങ്ങ് പദ്ധതി

പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ പേരിൽ റാഗിങ്ങ് തടയാനുള്ള പദ്ധതി. 

10:11 AM (IST) Jun 19

Malayalam News Live :മനുഷ്യ മൃഗ സംഘര്‍ഷം

മനുഷ്യ മൃഗ സംഘര്‍ഷം ലഘൂകരിക്കാൻ ആധുനിക സാങ്കേതിക വിദ്യ സജ്ജമാക്കും. ഇതിനായി 192 കോടി വകയിരുത്തും

09:59 AM (IST) Jun 19

Malayalam News Live :കോഴിക്കോട് കള്‍ച്ചറൽ പാര്‍ക്ക്

കോഴിക്കോട് എംടി വാസുദേവൻ നായരുടെ പേരിൽ കള്‍ച്ചറൽ പാര്‍ക്ക്. 

09:55 AM (IST) Jun 19

Malayalam News Live :ജെൻസികൾക്കായി സ്റ്റാർട്ട് അപ്

 ബജറ്റിൽ ജെൻസികൾക്കായി സ്റ്റാർട്ട് അപ് പദ്ധതി. ഇതിനായി 50 കോടി വകയിരുത്തും

09:54 AM (IST) Jun 19

Malayalam News Live :കര്‍ഷകര്‍ക്ക് കൈത്താങ്ങ്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി പദ്ധതികള്‍. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. 3 വർഷത്തിനുള്ളിൽ പ്രതിദിന പാല് ഉൽപദാനം 1 കോടി ലിറ്ററാക്കി ഉയർത്തും. 

09:49 AM (IST) Jun 19

Malayalam News Live :രണ്ടാം ഭൂപരിഷ്കരണം

രണ്ടാം ഭൂപരിഷ്കരണത്തിൽ ലാൻഡ് മാനേജ്മെന്‍റ് നയം നടപ്പിലാക്കും. വ്യവസായങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കും. 

09:47 AM (IST) Jun 19

Malayalam News Live :പ്രിയദർശിനി പദ്ധതിക്കായി 600 കോടി

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിൽ സ്ത്രീകള്‍ക്ക് സൌജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 600 കോടി വകയിരുത്തും. 

09:46 AM (IST) Jun 19

Malayalam News Live :വയോജന വകുപ്പിൽ കെയര്‍ ഗീവര്‍ പദ്ധതി

വയോജന വകുപ്പിൽ കെയര്‍ ഗീവര്‍ പദ്ധതി നടപ്പിലാക്കും. പദ്ധതിയിൽ രോഗപരിപാലന പരിശീലനം നൽകും. ആറ് മാസത്തെ കാലാവധിയിൽ സർക്കാർ അംഗീകൃത കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സ്. 

09:43 AM (IST) Jun 19

Malayalam News Live :റിസര്‍ച്ച് പാര്‍ക്ക്

ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയിൽ റിസര്‍ച്ച് പാര്‍ക്ക്. വകയിരുത്തുന്നത് 60 കോടി

09:41 AM (IST) Jun 19

Malayalam News Live :ജെ സി ഡാനിയേലിന്റെ പേരിൽ ഫിലിം സിറ്റി

ജെ സി ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി. അതിനായി 100 കോടി വകയിരുത്തും.

09:39 AM (IST) Jun 19

Malayalam News Live :ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കും. ഓരോ കുടുംബത്തിനും 25 ലക്ഷം സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി.