വി ഡി സതീശൻ മുഖ്യമന്ത്രിയായി നേതൃത്വം നൽകുന്ന പുതിയ യുഡിഎഫ് മന്ത്രിസഭയിൽ 14 പുതുമുഖങ്ങൾ ഇടംപിടിച്ചു. കോൺഗ്രസ്, മുസ്ലിം ലീഗ്, മറ്റ് ഘടകകക്ഷികൾ എന്നിവരിൽ നിന്നുള്ള പുതിയ മന്ത്രിമാർക്കൊപ്പം പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളും മന്ത്രിസഭയുടെ ഭാഗമാകും

തിരുവനന്തപുരം: 10 വർഷങ്ങൾക്കിപ്പുറം അധികാരത്തിൽ തിരിച്ചെത്തിയ ടീം യു ഡി എഫ് അധികാരത്തിലേറുമ്പോൾ മുഖ്യമന്ത്രിയെ പോലെ തന്നെ മന്ത്രിസഭക്കും പുതുമുഖമാണ്. അധികാര വഴിയിലേക്ക് ആദ്യമായെത്തുന്ന സതീശൻ മുഖ്യമന്ത്രി കസേരയിലേറുമ്പോൾ മന്ത്രിസഭയിലെ 14 പേരും പുതുമുഖങ്ങളാണ്. വി ഡി സതീശനെ കൂടാതെ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍,ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള പുതുമുഖ മന്ത്രിമാർ. രമേശ് ചെന്നിത്തല, കെ മുരളീധരൻ, എ പി അനില്‍ കുമാർ എന്നിവർ കോൺഗ്രസിൽ നിന്നുള്ള മറ്റ് മന്ത്രിമാർ. ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനവുമായി രണ്ടാമനായിട്ടാകും മന്ത്രിസഭയിൽ വീണ്ടുമെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലീഗിൽ നിന്ന് 4 പുതുമുഖങ്ങൾ

5 മന്ത്രിമാരെ നേടിയെടുത്ത മുസ്ലിം ലീഗിനെ സഭയിൽ നയിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി തന്നെയാകും മന്ത്രിസഭയിലെ സൂപ്പർ സീനിയർ. നിരവധി മന്ത്രിസഭകളിൽ തിളങ്ങിയിട്ടുള്ള കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പിൽ തന്നെയാകും ഇക്കുറിയും പിടിമുറുക്കുക. അതേസമയം ലീഗിലെ 5 മന്ത്രിമാരിൽ 4 പേരും പുതുമുഖങ്ങളാണ്. പി കെ ബഷീർ, കെ എം ഷാജി, എൻ ഷംസുദീൻ, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിലെ മന്ത്രിമാർ. ഇതിന് പുറമെ സി എം പിയിൽ നിന്നുള്ള സി പി ജോൺ കൂടിയാകുമ്പോൾ മന്ത്രിസഭയിലെ പുതുമുഖങ്ങളുടെ എണ്ണം 14 ആകും. കേരള കോൺഗ്രസ് പി ജെ ഗ്രൂപ്പിൽ നിന്നുള്ള മോൻസ് ജോസഫും കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽ നിന്നുള്ള അനൂപ് ജേക്കബും ആ‌ർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ എന്നിവരാണ് മന്ത്രിമാരാകുന്നത്. മൂവർക്കും മന്ത്രി സ്ഥാനത്ത് മുൻ പരിചയമുണ്ട്.

മന്ത്രിമാർ

1) വി ഡി സതീശൻ

2) രമേശ് ചെന്നിത്തല

3) സണ്ണി ജോസഫ്

4) കെ മുരളീധരൻ

5) ബിന്ദു കൃഷ്ണ 3

6) എപി അനില്‍ കുമാർ

7) പി സി വിഷ്ണുനാഥ്

8) എം ലിജു

9) റോജി എം ജോണ്‍

10) ടി സിദ്ദിഖ്

11) ഒ ജെ ജനീഷ്

12) കെ എ തുളസി

13) പി കെ കുഞ്ഞാലിക്കുട്ടി

14) പി കെ ബഷീർ

15) കെ എം ഷാജി

16) എൻ ഷംസുദീൻ

17) വി ഇ അബ്ദുൾ ഗഫൂർ

18) മോൻസ് ജോസഫ്

19)ഷിബു ബേബി ജോൺ

20) സി പി ജോൺ

21) അനൂപ് ജേക്കബ്

YouTube video player