നൂറ് ദിവസം പൂർത്തിയാക്കിയ സർക്കാർ ശ്രദ്ധേയമായത് ഒന്നു൦ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നൂറ് ദിവസം പൂർത്തിയാക്കിയ സർക്കാർ ശ്രദ്ധേയമായത് ഒന്നു൦ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ്ണ പരാജയമാണ്. നിലവിലെ രീതി പുനസ൦ഘടിപ്പിക്കാൻ ഒന്നു൦ ചെയ്യുന്നില്ല. നിസാര കാര്യങ്ങൾക്ക് വാർത്താ സമ്മേളനം വിളിച്ച മുഖ്യമന്ത്രി ഇപ്പോ ജനങ്ങളെ കാണാൻ തയ്യാറല്ല.കേരളത്തിൽ ടെസ്റ്റുകളിൽ 75 ശതമാനവും ആന്റിജൻ ആണ്. ഫലപ്രാപ്തി കുറഞ്ഞ ഇത് മാറ്റി ആർടിപിസിആർ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കില്ല
അതിനിടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിവരുന്ന പിന്തുണ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മറ്റേത് മാതൃകയാണ് സംസ്ഥാനം പിന്തുടരേണ്ടതെന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ പറയണമെന്നും ചിന്തയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങള്‍ക്ക് ലേഖനത്തിലൂടെയല്ല മറുപടി പറയെണ്ടതെന്ന് പ്രതിപക്ഷനേതാവും തിരിച്ചടിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
