'താന്‍ വേട്ടയാടപ്പെട്ടു, അന്ന് അങ്ങനെ പെരുമാറിയതിനെ കുറിച്ച് പാർട്ടിക്കറിയാം'
കേരളത്തിൽ മുമ്പ് ഒരു കോൺഗ്രസ് പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഇടയിൽ ഇല്ലാതിരുന്ന ബന്ധമാണ് താനും സുധാകരനും തമ്മിലെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള വാർത്താ സമ്മേളനത്തിലെ പെരുമാറ്റത്തിന്റെ പേരിൽ താൻ വേട്ടയാടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പോയിന്റ് ബ്ലാങ്കിൽ. കെ. സുധാകരനൊപ്പമിരുന്ന വാർത്തസമ്മേളനത്തിൽ അങ്ങനെ പെരുമാറിയത് എന്തുകൊണ്ടെന്ന് പാർട്ടിക്കറിയാം. കേരളത്തിൽ മുമ്പ് ഒരു കോൺഗ്രസ് പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഇടയിൽ ഇല്ലാതിരുന്ന ബന്ധമാണ് താനും സുധാകരനും തമ്മിലെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.
പിആർ ഏജൻസി പറയുന്നത് കേട്ട് കോൺഗ്രസിന് സ്ഥാനാർത്ഥികളെ തീരുമാനിക്കാനാവില്ല. എംപിമാരുടെ പ്രവർത്തനം വിലയിരുത്തി സുനിൽ കനുഗോലു റിപ്പോർട്ട് നൽകിയെന്നത് വ്യാജ പ്രചാരണമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ മാർഗം തേടണമെന്ന് 2021ൽ താൻ ആവശ്യപ്പെട്ടതാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ജയം വിലയിരുത്തുന്നതിൽ വന്ന വീഴ്ചയാണ് അന്നത്തെ തോൽവിക്ക് കാരണമെന്നും സതീശൻ പോയിന്റ് ബ്ലാങ്കിൽ വ്യക്തമാക്കി.
സുധാകരനുമായുള്ളത് വളരെ നല്ല ബന്ധമെന്ന് സതീശൻ