അനാവശ്യ നിയന്ത്രങ്ങൾ ആണ് സർക്കാർ നടപ്പാക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ജനങ്ങളുടെ മേലെ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണ്.
തിരുവനന്തപുരം: ആറ്റിങ്ങല്ലിൽ മുൻസിപ്പൽ ജീവനക്കാർ മത്സ്യം തട്ടിത്തെറിപ്പിച്ചതിനെ തുടർന്ന് റോഡിൽ കിടന്ന് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളി അൽഫോൺസയെ പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സന്ദർശിച്ചു. മുൻസിപ്പൽ ജീവനക്കാരിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് നേതാക്കൾ ഇരുവരും അൽഫോൺസയിൽ നിന്നും ചോദിച്ചറിഞ്ഞു.
അനാവശ്യ നിയന്ത്രങ്ങൾ ആണ് സർക്കാർ നടപ്പാക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. ജനങ്ങളുടെ മേലെ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. ജീവിക്കാൻ പറ്റാത്ത സാഹചര്യമാണിത്. സർക്കാർ ഈ നടപടികളെ ന്യായീകരിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥർക്ക് ടാർഗറ്റ് ഇട്ട് ഫൈനടിക്കുന്ന നിലയാണ് ഇവിടെയുള്ളത്. ഉപജീവന മാർഗങ്ങൾ നഷ്ടപ്പെടുത്തി അല്ല കോവിഡിനെ നേരിടേണ്ടത്.
മാസശമ്പളം കിട്ടുന്നവർ മാത്രം ജോലിക്ക് പോയാൽ മതിയോയെന്നും മത്സ്യത്തൊഴിലാളികൾക്ക് ഇത് വെള്ളരിക്കപ്പെട്ടണം ആണോയെന്നും വിഡി സതീശൻ ചോദിച്ചു. മത്സ്യത്തൊഴിലാളികൾക്ക് എതിരെ ചുമത്തിയ കേസ് മുഖ്യമന്ത്രി ഇടപെട്ട് പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
