Asianet News MalayalamAsianet News Malayalam

'ഈ സർക്കാരിന്റെ കാലത്തെ പ്രധാന പ്രോജക്ടുകളിൽ ഒന്ന്'; '14 വയസുള്ള കുട്ടിയുടെ എസ്എംഎ ശസ്ത്രക്രിയ വിജയകരം'

'എസ്എംഎ ടൈപ്പ് 1, ടൈപ്പ് 2 ബാധിതരായ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഇപ്പോള്‍ നല്‍കുന്നുണ്ട്. അപൂര്‍വ രോഗം ബാധിച്ച 55 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു.'

veena george says thrissur medical college successfully completed sma surgery joy
Author
First Published Dec 7, 2023, 5:04 PM IST

തൃശൂര്‍: എസ്എംഎ ബാധിച്ച 14 വയസുള്ള കുട്ടിക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിജയകരമായി നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. അരുണ്‍, ഡോ. അശോക്, ഡോ. സനീന്‍, ഡോ. ധീരാജ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. സുനില്‍ ആര്‍, ഡോ. ബാബുരാജ്, ഡോ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മന്ത്രി അറിയിച്ചു. 

'ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് ഏറ്റെടുത്ത പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ് എസ്എംഎയ്ക്കുള്ള ചികിത്സ. അതിന്റെ ഭാഗമായാണ് നട്ടെല്ലിന്റെ വളവ് പരിഹരിക്കാനുള്ള അതിനൂതന ശസ്ത്രക്രിയയായ സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിച്ചത്.' എസ്എംഎ ടൈപ്പ് 1, ടൈപ്പ് 2 ബാധിതരായ ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഇപ്പോള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

വീണാ ജോര്‍ജിന്റെ കുറിപ്പ്: തൃശൂര്‍ ജില്ലയിലെ നവ കേരള സദസില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ആ സന്ദേശം വന്നത്. എസ്എംഎ ബാധിച്ച 14 വയസുള്ള കുട്ടിക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിജയകരമായി നടത്തി. ആദ്യ സൗജന്യ ശസ്ത്രക്രിയ സിയ മെഹ്റിന്റെതായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് ഏറ്റെടുത്ത പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ് എസ്എംഎയ്ക്കുള്ള ചികിത്സ. അതിന്റെ ഭാഗമായാണ് നട്ടെല്ലിന്റെ വളവ് പരിഹരിക്കാനുള്ള അതിനൂതന ശസ്ത്രക്രിയയായ സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിച്ചത്. എസ്എംഎ ടൈപ്പ് 1, ടൈപ്പ് 2 ബാധിതരായ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഇപ്പോള്‍ നല്‍കുന്നുണ്ട്. അപൂര്‍വ രോഗം ബാധിച്ച 55 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. 18 വയസുവരെയുള്ള എസ്എംഎ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. അരുണ്‍, ഡോ. അശോക്, ഡോ. സനീന്‍, ഡോ. ധീരാജ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. സുനില്‍ ആര്‍, ഡോ. ബാബുരാജ്, ഡോ. ബിന്ദു എന്നിവരുടെ ടീമാണ് ശസ്ത്രക്രിയ നടത്തിയത്. മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

സ്ത്രീധന നിരോധന നിയമം കാലത്തിന് അനുസരിച്ച് പരിഷ്കരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 
 

Latest Videos
Follow Us:
Download App:
  • android
  • ios