തിരുവനന്തപുരം: അനുമതിയുണ്ടെങ്കിലും നാളെ വര്‍ക്ക് ഷോപ്പുകള്‍ തുറക്കില്ല. ബ്രേക്ക് ഡൗണായ വാഹനങ്ങൾ നന്നാക്കാൻ പോകുന്ന മെക്കാനിക്കുകൾക്കെതിരെ കേസെടുക്കുന്നതിൽ പ്രതിഷേധിച്ചാണിത്. ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ബ്രേക് ഡൗൺ സേവനം ഉണ്ടാകില്ലെന്ന് അസോസിയേഷൻ ഓഫ് ഓട്ടോ മൊബെൽ വർക്ക് ഷോപ്പ് കേരള അറിയിച്ചു.