ആലപ്പുഴ: സംരവണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യമുണ്ട്. സംവരണത്തിലെ അപകടം ലീഗിന് മുമ്പേ എസ്എന്‍ഡിപി യുണിയന്‍ മണത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

അതേസമയം മുന്നോക്ക സംവരണ വ്യവസ്ഥയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രം​ഗത്തെത്തി. മുന്നോക്ക സംവരണ ഉത്തരവിൽ മാറ്റം വേണം. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക്  നിരക്കാത്തതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.