തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതക്കേസിലെ മുഖ്യപ്രതികളിലൊരാൾ ഒളിവിൽ കഴിയവേ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐഎൻടിയുസി പ്രവർത്തകൻ ഉണ്ണിയാണ് ഒളിവിൽ കഴിയവേ ആത്മഹത്യയ്ക്കു ശ്രമിച്ചത്. കൊലപാതകത്തിന് ശേഷം മദപുരത്തെ കാട്ടിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞത്. ഇവിടെ വെച്ച് മരത്തിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. മരക്കൊമ്പ് ഒടിഞ്ഞു വീണ് ഉണ്ണിക്ക് കാലിന് പരുക്ക് പറ്റിയെങ്കിലും സാരമുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു. 

ഇന്നലെയാണ് മദപുരത്തുള്ള കാട്ടിൽ ഒരു പാറയുടെ മുകളിൽ നിന്ന് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഉണ്ണിയെ ആറ്റിങ്ങൾ ഡിവൈഎസ്പിയുടെ  നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊലയാളി സംഘത്തിലുണ്ടായ സജീവിനെയും സനലിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു.സംഘത്തിലെ നാലാമനും രണ്ടാം പ്രതിയുമായ അൻസറിനായുള്ള തെരച്ചിൽ തുടരുകയാണ്. 

ഇരട്ടക്കൊലപാതകം: 'പ്രതി സജീവിനെ അടൂര്‍ പ്രകാശ് കണ്ടിട്ടുണ്ട്', തീയതി പിന്നീട് വെളിപ്പെടുത്തുമെന്നും റഹീം