കൊലപാതകത്തിലെ ഗൂഡാലോചനക്കാരെ മുഴുവൻ പുറത്തുകൊണ്ടുവരാൻ കേരളാ പൊലീസിന് കഴിയുമെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കൊലപാതകത്തിലെ ഗൂഡാലോചനക്കാരെ മുഴുവൻ പുറത്തുകൊണ്ടുവരാൻ കേരളാ പൊലീസിന് കഴിയുമെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേസിൽ പ്രതികളാകാൻ ഇടയുള്ള നേതാക്കളെ രക്ഷിക്കാനാണ് കോൺഗ്രസ് സിബിഐ അന്വേഷണ ആവശ്യം ഉയർത്തുന്നത്. കോൺഗ്രസ് അനുകൂലികളായ സർക്കാർ ഉദ്യോഗസ്ഥരെ അഞ്ചാം പ്രതികളാക്കി ഇടതു സർക്കാരിന്റെ ജനക്ഷേമ പരിപാടികൾ അട്ടിമറിക്കാനാണ് മുല്ലപ്പള്ളിയടക്കമുള്ളവർ ശ്രമിക്കുന്നത്. മഹിളാ കോൺഗ്രസ് നേതാവിന്‍റെ വീട് മകനെക്കൊണ്ട് കല്ലെറിയിച്ച സംഭവത്തിൽ ഉമ്മൻചാണ്ടിയുടെ ഒത്താശയുണ്ടെന്നും കോടിയേരി ആരോപിച്ചു.