Asianet News MalayalamAsianet News Malayalam

ആക്രമണം നടത്തിയത് സജീവിന്‍റെ നേതൃത്വത്തിലുള്ള സംഘം; മുഖ്യ സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട്

കൊല്ലപ്പെട്ട ഹക്കും മിഥിരാജും തന്‍റെ വാഹനത്തിന് പിന്നിലായിരുന്നുവെന്നും. ക്രൂരമായിട്ടായിരുന്നു ആക്രമണമെന്നും ഷെഹിൻ പറയുന്നു. ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

venjaramoodu murder congress worker sajeev lead the team of attackers says eye witness
Author
Thiruvananthapuram, First Published Aug 31, 2020, 8:56 AM IST

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെകൊലപ്പെടുത്തിയത് കോൺഗ്രസ് പ്രവർത്തകൻ സജീവിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നുവെന്ന് മുഖ്യ സാക്ഷി ഷെഹിൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ആറ് പേരായിരുന്നു ആക്രമി സംഘത്തിലുണ്ടായിരുന്നതെന്നും കൊലപാതകത്തിന് ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടുവെന്നും ഷെഹിൻ പറയുന്നു. ആക്രമണം നടത്തിയതിന് സമീപമുള്ള സിസിടിവിയും ആക്രമികൾ തിരിച്ചു വച്ചു. 

കൊല്ലപ്പെട്ട ഹക്കും മിഥിരാജും തന്‍റെ വാഹനത്തിന് പിന്നിലായിരുന്നുവെന്നും. ക്രൂരമായിട്ടായിരുന്നു ആക്രമണമെന്നും ഷെഹിൻ പറയുന്നു.

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബൈക്ക് ഉടമയടക്കം മൂന്ന് പേർ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. രാഷ്ട്രീയകാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ് പി വ്യക്തമാക്കിയിട്ടുണ്ട്. 

ബൈക്കിലെത്തി കൊല നടത്തിയ സംഘം കൃത്യത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറിലാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. അക്രമം നടത്തിയതിന് സമീപമുള്ള സിസിടിവി ക്യാമറയും അക്രമികൾ തിരിച്ചു വെച്ചെന്ന വിവരത്തിന് സ്ഥിരീകരണമായിട്ടില്ല.

ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. ഹക് മുഹമ്മദ് സിപിഐഎം കലിങ്ങില്‍ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥി രാജ് ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്. പ്രദേശത്ത് നേരത്തെ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. 

കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സിപിഎം തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധിത്തവണ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞദിവസം ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. കേസിൽ കോൺഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തിലുൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. 

Follow Us:
Download App:
  • android
  • ios