വീട്ടിലെ പൂച്ചയെ പാമ്പ് കടിച്ചു. വിറകുകൾക്കിടയിൽ അനക്കം കണ്ട് നോക്കിയപ്പോഴാണ് പത്തി വിടർത്തിയ നിലയിൽ മൂർഖനെ കണ്ടത്.

പാലക്കാട്‌: വീടിന്‍റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പാലക്കാട്ടെ കപ്പൂരിൽ കുന്നത്തുകാവ് സ്വദേശിയായ ശ്രീജിത്തിന്‍റെ വീട്ടിലാണ് രാവിലെ പാമ്പിനെ കണ്ടത്. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അടുപ്പിന്‍റെ താഴെ വിറക് വയ്ക്കുന്ന സ്ഥലത്താണ് മൂർഖനെ കണ്ടത്. വീട്ടിലെ പൂച്ചയെ പാമ്പ് കടിച്ചു. വിറകുകൾക്കിടയിൽ അനക്കം കണ്ട് നോക്കിയപ്പോഴാണ് പത്തി വിടർത്തിയ നിലയിൽ മൂർഖനെ കണ്ടത്. ഉടനെ പാമ്പുപിടുത്തക്കാരനെ വിവരം അറിയിക്കുകയായിരുന്നു.