Asianet News MalayalamAsianet News Malayalam

ഹോട്ടലിൽ പാർസൽ വാങ്ങാൻ വന്ന രണ്ട് യുവാക്കൾ തമ്മിൽ തർക്കം; ഒടുവിൽ ഹോട്ടൽ തന്നെ അടിച്ചുതകർത്തു

ഹോട്ടൽ ഉടമയ്ക്കും അവിടെ ജോലി ചെയ്തിരുന്ന ഒരാളിനും ഭക്ഷണം കഴിക്കുകയായിരുന്ന ഒരു യുവാവിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

verbal altercation between two men arrived at a hotel for buying parcel became an attack towards hotel itself
Author
First Published Sep 4, 2024, 2:37 AM IST | Last Updated Sep 4, 2024, 2:37 AM IST

മലപ്പുറം: തിരൂരിൽ രണ്ടംഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. ഉടമയടക്കം മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട്  രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിക്കാനെത്തിയ ആളിനും പരിക്കേറ്റിട്ടുണ്ട്

തിങ്കളാഴ് രാത്രി ഒമ്പതരയോടെ തിരൂർ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഭക്ഷണം പാർസൽ വാങ്ങാൻ എത്തിയ രണ്ടു യുവാക്കളാണ് ഹോട്ടലിന് നേരെ ആക്രമണം നടത്തിയത്. യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കം പിന്നീട് ഹോട്ടലിന് നേരയുള്ള ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ഹോട്ടൽ ഉടമ താനൂർ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസിനും, ജീവനക്കാരനായ പുത്തൻതെരു സ്വദേശി മമ്മിക്കാനകത്ത് ജാഫറിനും, ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവാവിനുമാണ് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് മൂച്ചിക്കൽ സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios