റോഡിന്റെ അറ്റകുറ്റപണികൾ നടത്താനുള്ള ചുമതല ഗോശ്രീ ഐലന്‍റ് ഡവലപ്മെന്‍റ് അതോരിറ്റിക്കും കൊച്ചിൻ പോർട്ട് ട്രസ്റ്റിനുമാണ്. ഇവരോടെ പലവട്ടം പരാതി പറഞ്ഞിട്ടും പരിഹാരമില്ലാതെ വന്നതോടെയാണ് നാട്ടുകാര്‍ കുഴിയില്‍ വിത്തുവിതച്ച് പ്രതിക്ഷേധിച്ചത്. 

കൊച്ചി: കുണ്ടും കുഴിയുമായി തകര്‍ന്ന റോഡിന്‍റെ അറ്റകുറ്റപണി നടത്താത്തതിനെതിരെ കൊച്ചി വൈപ്പിനിലില്‍ നാട്ടുകാരുടെ വത്യസ്ത പ്രതിക്ഷേധം. തകര്‍ന്ന ഗോശ്രീ റോഡിലെ കുഴികളില്‍ വിത്തുവിതച്ചാണ് നാട്ടുകാർ എതിര്‍പ്പ് അറിയിച്ചത്. റോഡിന്‍റെ അറ്റകുറ്റപണികള്‍ ഉടന്‍ തുടങ്ങുമെന്നാണ് ഗോശ്രി ഡവലപ്മെന്‍റ് അതോരിറ്റിയുടെയും കൊച്ചിന്‍ പോര്‍ട് ട്രസ്റ്റിന്‍റെയും വിശദീകരണം. 

വൈപ്പിൻ കരയെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. വല്ലാര്‍പാടം കണ്ടെയ്മെന്‍റ് ടെര്‍മിലിന്‍റെ സമീപമാണ് കൂടുതലും തകര്‍ന്നത്. റോഡിന്റെ അറ്റകുറ്റപണികൾ നടത്താനുള്ള ചുമതല ഗോശ്രീ ഐലന്‍റ് ഡവലപ്മെന്‍റ് അതോരിറ്റിക്കും കൊച്ചിൻ പോർട്ട് ട്രസ്റ്റിനുമാണ്. ഇവരോടെ പലവട്ടം പരാതി പറഞ്ഞിട്ടും പരിഹാരമില്ലാതെ വന്നതോടെയാണ് നാട്ടുകാര്‍ കുഴിയില്‍ വിത്തുവിതച്ച് പ്രതിക്ഷേധിച്ചത്. 

കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ മദ്യക്കടകൾ തുടങ്ങാമെന്നത് മന്ത്രിയുടെ വ്യാമോഹം; കെ സി ബിസി മദ്യവിരുദ്ധ സമിതി

ഈ പ്രതിക്ഷേധത്തിലും കണ്ണുതുറന്നില്ലെങ്കില്‍ റോഡുപരോധമടക്കമുള്ള സമരത്തിനാണ് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി തയാറെടുക്കുന്നത്. അതേസമയം അറ്റകുറ്റപണികള്‍ വേഗത്തില്‍ പൂർത്തിയാക്കാനുള്ള നടപടി തുടങ്ങിയെന്ന് ഗോശ്രീ ഡവലപ്മെന്‍റ് അതോരിറ്റി വിശദീകരിച്ചു. കണ്ടൈനര്‍ ടെര്‍മിനലിന് സമീപമുള്ള റോഡുകളുടെ അറ്റകുറ്റപണി ഉടന്‍ തുടങ്ങുമെന്നാണ് ഇക്കാര്യത്തിൽ കൊച്ചില്‍ പോര്‍ട്ട് ട്രസ്റ്റിന്‍റെ വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.