എറണാകുളത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഭൂതത്താൻ കെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കുന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: എറണാകുളത്ത് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ ഭൂതത്താൻ കെട്ട് ബാരേജിന്റെ ഷട്ടറുകൾ ഇടയ്ക്ക് ഇടയ്ക്ക് തുറക്കുമെന്ന് അറിയിപ്പ്. ജലനിരപ്പ് ക്രമീകരിക്കാനാണ് നടപടി. പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരും. പെരിയാർ, ആലുവ, പെരുമ്പാവൂർ, കാലടി ഭാഗങ്ങളിൽ ജല നിരപ്പ് കുറച്ച് ഉയർന്നേക്കും. പുഴയുടെ ഇരു കരയിലും താമസിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളിലെ മുന്നറിയിപ്പ്

25/05/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

26/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം

27/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

28/05/2026 : തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , എറണാകുളം , ഇടുക്കി- എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.