Asianet News MalayalamAsianet News Malayalam

മൃഗാശുപത്രി ജീവനക്കാരിക്ക് കൊവിഡ്, തോപ്രാംകുടിയിലെ വ്യാപാരശാലകൾ അടച്ചു

കൊവിഡ് ബാധിച്ച സ്ത്രീ മുരിക്കാശേരിയിലെ ഒരു കടയിലും എത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഇവർ ഈ കടയിൽ എത്തിയത്. കട പൊലീസ് അടപ്പിച്ചു

Veterinary hospital staff test covid positive thopramkudy shops closed
Author
Thopramkudy, First Published Jul 10, 2020, 1:08 PM IST

ഇടുക്കി: തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് തോപ്രാംകുടി ടൗണിലെ വ്യാപാരശാലകൾ അടച്ചു. മുരിക്കാശേരി പൊലീസും ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പുമായി രംഗത്തിറങ്ങി. കൊവിഡ് ബാധിച്ച സ്ത്രീ മുരിക്കാശേരിയിലെ ഒരു കടയിലും എത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഇവർ ഈ കടയിൽ എത്തിയത്. കട പൊലീസ് അടപ്പിച്ചു. 

Follow Us:
Download App:
  • android
  • ios