മന്നം സമാധിയിൽ പുഷ്പ്പാർച്ചന നടത്താൻ അനുവദിക്കാത്ത സുകുമാരൻനായരെ ദില്ലിയിൽ മന്നം സ്മൃതിമണ്ഡപം ഉത്ഘാടനവേദിൽ ഉപരാഷ്ട്രപതിയുടെ രൂക്ഷവിമർശനം. താനെല്ലാം തീരുമാനിക്കുമെന്ന ചിന്ത പാടില്ലെന്ന് സി പി രാധാകൃഷ്ണൻ പറഞ്ഞു 

ദില്ലി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ലക്ഷ്യമിട്ട് രൂക്ഷ വിമര്‍ശനവുമായി ഉപരാഷ്ട്രപതി. താനാണ് ജനറൽ സെക്രട്ടറി ഇന്നയാൾ വരണ്ട ഇന്നയാൾ വരണം എന്ന് ‍ഞാൻ തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും പാടില്ലെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ പറ‍ഞ്ഞു. നിങ്ങൾ ആണ് എല്ലാമെന്ന് കരുതരുതെന്നും ആയിരുന്നു എൻഎസ്എസ് ജനറൽസെക്രട്ടറി സുകുമാരൻ നായരെ പേരെടുത്ത പറയാതെയുള്ള രാധാകൃഷ്ണൻ്റെ രൂക്ഷ വിമ‍‍ർശനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരിയിൽ എത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാ‍ർച്ചന നടത്താൻ അനുമതി നൽകിയിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സന്ദർശനം ശരിയല്ലെന്നായിരുന്നു എൻഎസ്എസ് നിലപാട്.സുരക്ഷക്രമീകരണങ്ങളും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിശദീകരിച്ചായിരുന്നു സന്ദർശനത്തിന് അനുമതി നിഷേധിച്ചത്. എൻഎസ്എസ് കോളേജിൽ ഹെലികോപ്റ്ററിലിറങ്ങിയ ഉപരാഷ്ട്രപതി പുഷ്പാർച്ചന നടത്തിയ ശേഷം കോളേജിലെ പരിപാടിക്ക് പോകുമെന്ന ആദ്യ അറിയിപ്പ് അനുമതി നിഷേധിച്ചതോടെ ഒഴിവാക്കി. ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പടെ വലിയ നാണക്കേടായ ഈ വിവാദങ്ങൾക്കാണ് ഉപരാഷ്ട്രപതി ഇപ്പോൾ മറുപടി പറയുന്നത്.

എല്ലാവർക്കുമുള്ള ഇടം

മന്നം സ്മൃതി എല്ലാവർക്കും വരാനുള്ള ഇടമാണെന്ന് പറഞ്ഞാണ് വിമർശനം. പുഷ്പാർച്ചനക്കുള്ള സ്ഥലം മാത്രമല്ല അത്. ഭാവി തലമുറക്ക് പ്രചോദനം കൂടിയാണ് കേരളം സമ്പൂർണ സാക്ഷരത നേടിയത് സർക്കാരുകളുടെയും പാർട്ടികളുടെയും മാത്രം ശ്രമം കൊണ്ടല്ല. അത് മന്നത്ത് പദ്മനാഭന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രയത്നം കൊണ്ടുമാണ്. ദില്ലിയിൽ മന്നം സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്നത്ത് പദ്മനാനെയും,ശ്രീനാരായണ ഗുരുവിനെയും ഒഴിച്ച് നിർത്തിയാൽ കേരളത്തിൽ സനാധന ധർമ്മമില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ദില്ലിയിലെ സ്മൃതിമണ്ഡലത്തിൽ ജാതി മത ഭേദങ്ങളുണ്ടാകില്ല. മന്നം സ്മൃതി എല്ലാവർക്കും വരാനുള്ള ഇടമാണ് ഇത് ലോകത്ത് വിവിധ ഭാഗങ്ങളിലുള്ള എൻഎസ്എസ്കാരോടുള്ള അഭ്യർത്ഥനയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. എൻഎസ്എസിൻ്റെ ഔദ്യോ​ഗികവിഭാ​ഗവുമായി ബന്ധമില്ലാത്ത സംഘടനയാണ് ദില്ലി എൻഎസ്എസ് കൂട്ടായ്മ. ഇവരാണ് സ്മൃതിമണ്ഡപം സ്ഥാപിച്ചത്