പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി ദില്ലിയില്‍ പറഞ്ഞു. ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരണം, അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ദില്ലിലേത് മികച്ച മാതൃകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ദില്ലി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ക്കെതിരെ പരോഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് സുരേഷ് ഗോപി ദില്ലിയില്‍ പറഞ്ഞു. ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരണം, അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ബദൽ മാർഗങ്ങൾ കണ്ടെത്തണം. ദില്ലിലേത് മികച്ച മാതൃകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്നം സമാധിയിൽ പുഷ്പ്പാർച്ചന നടത്താൻ അനുമതിക്കാത്ത സുകുമാരൻ നായരെ ഉപരാഷ്ട്രപതിയും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. താനെല്ലാം തീരുമാനിക്കുമെന്ന ചിന്ത പാടില്ലെന്ന് സി പി രാധാകൃഷ്ണൻ പറഞ്ഞു. ഞാനാണ് ജനറൽ സെക്രട്ടറി ഇന്നയാൾ വരണ്ട, ഇന്നയാൾ വരണം എന്ന് ‍ഞാൻ തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും പാടില്ലെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ പറഞ്ഞു. എൻഎസ്എസ് ജനറൽസെക്രട്ടറി സുകുമാരൻ നായരെ പേരെടുത്ത പറയാതെയായിരുന്നു രാധാകൃഷ്ണൻ്റെയും വിമ‍‍ർശനം. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണ്ണര്‍ ആനന്ദബോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദില്ലി എന്‍എസ്എസാണ് മന്നം സ്മൃതി മണ്ഡപം യാഥാര്‍ത്ഥ്യമാക്കിയത്. പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നിഷേധിച്ചെന്ന് പരാതിപ്പെട്ട ആനന്ദ ബോസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ദില്ലിയില്‍ മന്നം സ്മൃതി മണ്ഡപം നിര്‍മ്മിച്ചത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനും കേരള സന്ദര്‍ശനത്തിനിടെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് അനുമതി നല്‍കിയിരുന്നില്ല.

YouTube video player