സ്ത്രീ വോട്ടർമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. 53 ശതമാനത്തോളം സ്ത്രീകൾ വോട്ട് ചെയ്തിട്ടുണ്ട്. ജനക്ഷേമ പ്രവർത്തനങ്ങൾ, വികസനങ്ങൾ, സർക്കാർ സ്‍കൂളുകളിലെ മാറ്റങ്ങളൊക്കെ അമ്മമാരും ഉമ്മമാരും നേരിട്ട് കാണുന്നുണ്ട്.

കോഴിക്കോട്: ബേപ്പൂരിൽ വിജയം ഉറപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുവെ അനുകൂലമായ മണ്ഡലമാണ്. താൻ എങ്ങനെയാണ് 5 കൊല്ലം പ്രവർത്തിച്ചതെന്ന് അവർക്കറിയാം. എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സ്ത്രീ വോട്ടർമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. 53 ശതമാനത്തോളം സ്ത്രീകൾ വോട്ട് ചെയ്തിട്ടുണ്ട്. ജനക്ഷേമ പ്രവർത്തനങ്ങൾ, വികസനങ്ങൾ, സർക്കാർ സ്‍കൂളുകളിലെ മാറ്റങ്ങളൊക്കെ അമ്മമാരും ഉമ്മമാരും നേരിട്ട് കാണുന്നുണ്ട്. പെൻഷൻ മുടങ്ങാതെ ലഭ്യമാകുന്നു. സ്ത്രീ സുരക്ഷാ പെൻഷൻ വരുന്നു. തുടങ്ങിയ കാര്യങ്ങളൊക്കെയും സ്ത്രീ വോട്ടർമാർ കൂടാൻ കരണമായി. എൽ ഡി എഫ് ഭരണം ഇല്ലാതായാൽ ഇതൊക്കെ നഷ്ടപ്പെടുമെന്നും യു ഡി എഫ് ഇതെല്ലം കുളമാക്കുമെന്നുള്ള അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്.

മന്ത്രിമാരെല്ലാം അവരുടെ മണ്ഡലങ്ങളിൽ പൊതുവെ അംഗീകാരമുള്ളവരാണ്. കുറഞ്ഞത് 5 ശതമാനമെങ്കിലും സ്ഥാനാർത്ഥികളുടെ പോസിറ്റീവീട്ടുകളും നെഗറ്റീവുകളും വോട്ടായി മാറാറുണ്ട്. അത്തരത്തിലുള്ള വോട്ടുകൾ അനുകൂലമാകുന്ന സ്ഥാനാർത്ഥികളെയാണ് എൽ ഡി എഫ് തെരഞ്ഞെടുത്തത്. ഇതെല്ലം ചേർന്ന് വരുമ്പോൾ എൽ ഡി എഫിന് നല്ല വിജയം ഉണ്ടാകും. ഫ്‌ളോട്ടിങ് വോട്ടുകൾ എല്ലാം എൽ ഡി എഫിന് ലഭിക്കും. നല്ല വിജയം തന്നെ ഉണ്ടാകും. പൊതുവെ എൽ ഡി എഫിന് സാഹചര്യങ്ങളെല്ലാം അനുകൂലമാണ് നിന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം. 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം എണ്ണുക തപാൽ വോട്ടുകൾ. 15000 ഉദ്യോഗസ്ഥർ സജ്ജം. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 85 ന് മുകളിൽ സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ്. തുടർഭരണം കിട്ടുമെന്ന് എൽ ഡി എഫും കരുതുന്നു. അതേസമയം ചുരുങ്ങിയത് 2 സീറ്റെങ്കിലും കിട്ടുമെന്നാണ് എൻ ഡി എ ക്യാമ്പിന്റെ പ്രതീക്ഷ.