Asianet News MalayalamAsianet News Malayalam

പിണറായീ...നീട്ടി വിളിച്ച് സെക്യൂരിറ്റികൾക്കിടയിലൂടെ ഓടിയെത്തി കുഞ്ഞ്, കൈ കൊടുത്ത് വിശേഷം തിരക്കി മുഖ്യമന്ത്രി

സുരക്ഷ ജീവനക്കാരുടെ ഇടയിലൂടെ മുഖ്യമന്ത്രിയുടെ അടുത്തെത്തിയ കുഞ്ഞ് പിണറായി എന്ന് വിളിച്ചു കൊണ്ട് കൈ കൊടുക്കുകയായിരുന്നു.

video of kid approaching cm pinarayi vijayan has gone viral joy
Author
First Published Nov 29, 2023, 8:00 PM IST

മലപ്പുറം: സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടി ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയ കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. മന്ത്രി വി ശിവന്‍കുട്ടിയാണ് വീഡിയോ പങ്കുവച്ചത്. സുരക്ഷ ജീവനക്കാരുടെ ഇടയിലൂടെ മുഖ്യമന്ത്രിയുടെ അടുത്തെത്തിയ കുഞ്ഞ് പിണറായി എന്ന് വിളിച്ചു കൊണ്ട് കൈ കൊടുക്കുകയായിരുന്നു. ചിരിച്ച് കൊണ്ട് മുഖ്യമന്ത്രിയും കുഞ്ഞിന് കൈ കൊടുത്ത്, എന്താണ് ഇയാളുടെ പേരെന്ന് ചോദിച്ചു. കുഞ്ഞ് പേര് പറഞ്ഞതിന് പിന്നാലെ പോട്ടെ, ഓക്കെ ബൈ ബൈ എന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്നതാണ് വീഡിയോ. 

 


നവകേരള സദസിന്റെ ഭാഗമായി മലപ്പുറം ജില്ലയിലാണ് നിലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമുള്ളത്. രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ 31,601 നിവേദനങ്ങളാണ് ലഭിച്ചതെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം.  ആദ്യദിവസം പൊന്നാനി-4192, തവനൂര്‍-3766, തിരൂര്‍-4094, താനൂര്‍-2814 എന്നിങ്ങനെയാണ് നിവേദനങ്ങള്‍ ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.  


നവകേരള സദസില്‍ നിവേദനം; മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്‍പത് വയസുകാരന്റെ ശസ്ത്രക്രിയയ്ക്ക് നടപടി

മലപ്പുറം: നവകേരള സദസില്‍ നിവേദനം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒന്‍പത് വയസുകാരന് ആവശ്യമായ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കിയെന്ന് മന്ത്രി പി പ്രസാദ്. തിരൂര്‍ സ്വദേശിനിയായ ആസിഫയുടെ മകന്‍ മുഹമ്മദ് അഷ്മിലിനാണ് ശസ്ത്രക്രിയ. 12 ലക്ഷം രൂപയോളം ചെലവു വരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കിയതെന്ന് മന്ത്രി പ്രസാദ് അറിയിച്ചു. 

മന്ത്രി പ്രസാദിന്റെ കുറിപ്പ്: 12 ലക്ഷം രൂപയോളം ചെലവുവരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കി നവകേരള സദസ്. തിരൂരിലെ നവകേരള സദസിലെത്തിയ ആസിഫയുടെ ആവശ്യം മകന്‍ മുഹമ്മദ് അഷ്മിലിന്റെ ഏറെ ചിലവ് വരുന്ന ഹൃദയശസ്ത്രക്രിയക്ക് സര്‍ക്കാര്‍ സഹായിക്കണമെന്നായിരുന്നു. കൗണ്ടറില്‍ നിവേദനം നല്‍കിയതിനൊപ്പം ആരോഗ്യമന്ത്രിയെ നേരില്‍ക്കണ്ടും കാര്യം അവതരിപ്പിച്ചു. മന്ത്രി വീണ ജോര്‍ജ് അവിടെ നിന്നുതന്നെ 'ഹൃദ്യം' പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായി സംസാരിക്കുകയും ഹൃദ്യം പദ്ധതിക്കൊപ്പം ആരോഗ്യകിരണം പദ്ധതിയില്‍ക്കൂടി ഉള്‍പ്പെടുത്തി ശസ്ത്രക്രിയകള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇനി കടമ്പകളൊന്നുമില്ല. കേരളത്തിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നില്‍ വച്ച് അഷ്മിലിന്റെ ഹൃദയശസ്ത്രക്രിയ നടക്കും. നമുക്കാ കുട്ടിയേയും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താം. 

വളഞ്ഞ് നിന്ന് ഇടിയും ചവിട്ടും, ചെവികൾ പൊത്തിയടിച്ചു, അനങ്ങാതെ കിടന്നത് മാസങ്ങൾ; അനുഭവം വിവരിച്ച് രാജീവ് 

 

Latest Videos
Follow Us:
Download App:
  • android
  • ios