തിരുവനന്തപുരം: അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മയുടെ പാട്ട് മലയാളികള്‍ക്ക് മറക്കാനാവില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായ പാട്ട് നഞ്ചിയമ്മ ഒരിക്കല്‍ കൂടി പാടുകയാണ്. ഇത്തവണ ഈ പാട്ടിന് ഇരട്ടി മധുരമാണ്. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വീട്ടില്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നഞ്ചിയമ്മ. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നഞ്ചിയമ്മയുടെ പാട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 

അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ ആണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാഞ്ചിയമ്മക്കുള്ള പെന്‍ഷന്‍ എത്തിച്ചത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം രണ്ടാം ഘട്ടം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചന്നും ഡിസംബര്‍ മാസം മുതല്‍ ഏപ്രിലിലെ വര്‍ധിപ്പിച്ച പെന്‍ഷന്‍ ഉള്‍പ്പെടെ 6100 രൂപയാണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് സര്‍ക്കാര്‍ എത്തിക്കുന്നതെന്നും മന്ത്രി കുറിച്ചു.

 

"