ഗാർഹിക പീഡന കേസിൽ ജാമ്യത്തിനു വേണ്ടി സ്റ്റേഷന് മുന്നിൽ വച്ച് കൈക്കൂലി വാങ്ങുമ്പോൾ ആയിരുന്നു അറസ്റ്റ്.
കോട്ടയം: കടുത്തുരുത്തിയിൽ എസ്ഐയെ കൈക്കൂലി വാങ്ങവേ പിടികൂടി. കടുത്തുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനിൽകുമാർ ആണ് വിജിലൻസിന്റെ പിടിയിലായത്. ഗാർഹിക പീഡന കേസിൽ ജാമ്യത്തിനു വേണ്ടി സ്റ്റേഷന് മുന്നിൽ വച്ച് കൈക്കൂലി വാങ്ങുമ്പോൾ ആയിരുന്നു അറസ്റ്റ്.
പാലക്കാട് സ്വദേശി വിനോയിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് നടപടി. ഇയാളിൽനിന്ന് 20000 രൂപ അനിൽകുമാർ കൈക്കൂലിയായി വാങ്ങിയിരുന്നു. ഇന്ന് 5000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് വിനോയ് വിജിലൻസിനെ അറിയിച്ചത്. അനിൽകുമാറിനെ കുറിച്ച് വ്യാപകമായ പരാതിയുണ്ടെന്ന് വിജിലൻസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
