കുറ്റവാളികള്‍ക്ക് പരോളിനും ജയിൽ സൗകര്യങ്ങൾ ഒരുക്കാനും ഡിഐജി വിനോദ് കുമാര്‍ പണം വാങ്ങിയതായുള്ള വിജിലൻസിൻ്റെ രഹസ്യപരിശോധന പരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം: ജയിൽ ഡിഐജിക്കെതിരെ കേസെടുത്ത് വിജിലൻസ്. ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിനെതിരെയാണ് വിജിലൻസ് കേസെടുത്തത്. കുറ്റവാളികള്‍ക്ക് പരോളിനും ജയിൽ സൗകര്യങ്ങൾ ഒരുക്കാനും ഡിഐജി പണം വാങ്ങുന്നതായിട്ടാണ് വിജിലൻസിൻ്റെ രഹസ്യപരിശോധന പരിശോധന റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്.
വിയൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജൻ്റ്. പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണ്. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ പേ വഴിയും ഡിഐജി പണം വാങ്ങിയിട്ടുണ്ട്. ജയിൽ ഡിഐജി വിനോദിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് വിനോദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്.


